Latest NewsNewsIndia

ശക്തമായ മഴക്ക് സാധ്യത: ഡൽഹിയിൽ ഇന്ന് യെല്ലോ അലേർട്ട്, പ്രളയ ഭീതിയില്‍ ജനങ്ങൾ 

ന്യൂഡല്‍ഹി: ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചതിനെ തുടര്‍ന്ന് ഡൽഹിയിൽ ഇന്ന് യെല്ലോ അലേർട്ട് പ്രവചിച്ച് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രം. രണ്ട് ദിവസം ഡൽഹിയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

യമുനാ നദിയിലെ ജലനിരപ്പ് നേരിയതോതിൽ കുറയുമ്പോഴും ഡൽഹി വൻ പ്രളയ ഭീതിയിലാണ്. നഗരത്തിലെ വെള്ളക്കെട്ട് ഇപ്പോഴും തുടരുകയാണ്. ഐടിഒ, ചെങ്കോട്ട, സുപ്രീംകോടതി അടക്കമുള്ള സുപ്രധാന മേഖലകൾ വെള്ളത്തിന് അടിയിൽ തന്നെയാണ് ഉള്ളത്. കശ്മീരി ഗെയ്റ്റ്, മഹാത്മാഗാന്ധി മാർഗ് അടക്കമുള്ള സ്ഥലങ്ങളിൽ ജലനിരപ്പ് ഉയർന്നത് ഗതാഗതത്തെ സാരമായി ബാധിച്ചു.

പ്രധാന റോഡുകൾ പലതും അടച്ചിട്ടിരിക്കുകയാണ്, ഓഖ് ലയിലെ ജലശുദ്ധീകരണ പ്ലാന്റ് സന്ദർശിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പ്ലാന്റിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകി. പ്രളയം നേരിട്ട് ബാധിച്ച 24798 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വടക്ക് കിഴക്കിന് ഡൽഹിയിൽ വെള്ളക്കെട്ടിൽ മൂന്നു കുട്ടികൾ മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button