Latest NewsNewsIndia

ഡൽഹിയുടെ നെഞ്ചിടിപ്പേറ്റി വീണ്ടും മഴ മുന്നറിയിപ്പ്, 12 സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരും

സ്ഥിതിഗതികൾ രൂക്ഷമായ ഉത്തരാഖണ്ഡിൽ ചൊവ്വാഴ്ച വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

ഡൽഹി: പ്രളയത്തിൽ മുങ്ങിയ തലസ്ഥാന നഗരിയിൽ വീണ്ടും മഴ മുന്നറിയിപ്പ്. കനത്ത മഴയെ തുടർന്ന് യമുനാ നദിയിലെ ജലനിരപ്പ് ഉയർന്നതോടെ ഡൽഹിയിലെ വിവിധ പ്രദേശങ്ങൾ പ്രളയ ഭീതിയിലാണ്. ഇന്നലെ ഡൽഹിയിൽ മൂന്ന് മണിക്കൂറിനിടെ 29.5 മില്ലി ലിറ്റർ മഴ വരെ ലഭിച്ചിട്ടുണ്ട്. ഡൽഹി ഉൾപ്പെടെയുള്ള 12 സംസ്ഥാനങ്ങളിലാണ് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. അതേസമയം, സ്ഥിതിഗതികൾ രൂക്ഷമായ ഉത്തരാഖണ്ഡിൽ ചൊവ്വാഴ്ച വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നേരിയ ആശ്വാസമെന്ന നിലയിൽ യമുനാ നദിയിലെ ജലനിരപ്പ് 206.6 മീറ്ററായി താഴ്ന്നിരുന്നു. എന്നാൽ, വരും ദിവസങ്ങളിലും മഴ തുടരുന്ന സാഹചര്യം നിലനിൽക്കുകയാണെങ്കിൽ, സ്ഥിതി വീണ്ടും സങ്കീർണമാകാൻ സാധ്യതയുണ്ട്. നിലവിൽ, ഡൽഹിയിലെ പ്രളയ പ്രതിസന്ധി പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. യുഎഇയിൽ നിന്ന് തിരികെയെത്തിയ പ്രധാനമന്ത്രി ലഫ്. ഫോണിൽ വിളിച്ച് ഡൽഹിയിലെ സാഹചര്യം സംസാരിച്ചിട്ടുണ്ട്. കൂടാതെ, ഡൽഹിക്ക് കേന്ദ്ര സഹായം നൽകുമെന്നും അറിയിച്ചു. ഡൽഹിയിലെ ഏകദേശം ആറോളം ജില്ലകളിലാണ് കൂടുതൽ ദുരിതം വിതച്ചത്. ഈ സാഹചര്യത്തിൽ വിവിധ ഇടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.

Also Read: ഐടി നിയമ ഭേദ​ഗതി അസാധാരണമായ ഒന്ന്, ഉറുമ്പിനെ കൊല്ലാൻ ചുറ്റികയുടെ ആവശ്യമില്ല, കേന്ദ്രത്തെ വിമർശിച്ച് ബോംബൈ ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button