Latest NewsNewsBusiness

വിസ്താരയുടെ ജീവനക്കാർ ഇനി എയർ ഇന്ത്യക്ക് സ്വന്തം! ജീവനക്കാരെ സംയോജിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു

വ്യോമയാന വിപണിയിൽ ശക്തമായ ആധിപത്യം പുലർത്തുന്ന ഇൻഡിഗോയുമായി ഏറ്റുമുട്ടാനാണ് ടാറ്റാ ഗ്രൂപ്പിന്റെ നീക്കം

രാജ്യത്തെ പ്രമുഖ എയർലൈനായ വിസ്താരയുടെ ജീവനക്കാർ ഇനി മുതൽ ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈനായ എയർ ഇന്ത്യയ്ക്ക് സ്വന്തം. ജീവനക്കാരെ സംയോജിപ്പിക്കുന്നതിനുള്ള നടപടിയുടെ ആദ്യ പടിയായാണ് പുതിയ നീക്കം. 2024 ഏപ്രിൽ മാസത്തോടെ ഇതിന് ആവശ്യമായ റെഗുലേറ്ററി ക്ലിയറൻസുകൾ ലഭിക്കുമെന്നാണ് എയർലൈനിന്റെ വിലയിരുത്തൽ. വിസ്താരയും എയർ ഇന്ത്യയും തമ്മിലുള്ള സഹകരണം എയർലൈനുകളെ ഏകീകരിക്കുന്നതിലെ സുപ്രധാന ചുവടുവെപ്പായാണ് കണക്കാക്കുന്നത്.

വ്യോമയാന വിപണിയിൽ ശക്തമായ ആധിപത്യം പുലർത്തുന്ന ഇൻഡിഗോയുമായി ഏറ്റുമുട്ടാനാണ് ടാറ്റാ ഗ്രൂപ്പിന്റെ നീക്കം. ഏകീകരണ നടപടികൾ പൂർത്തിയാകുന്നതോടെ, യാത്രക്കാർക്ക് മെച്ചപ്പെട്ട സേവനങ്ങളും സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതാണ്. കൂടാതെ, ഈ ലയനം ഇന്ത്യയുടെ എയർലൈൻ വ്യവസായത്തിൽ തന്നെ വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നതാണ്. കഴിഞ്ഞ വർഷം നവംബറിലാണ് വിസ്താര-എയർ ഇന്ത്യ ലയനത്തെ കുറിച്ചുള്ള പ്രഖ്യാപനങ്ങൾ നടത്തിയത്. നിലവിൽ, വിസ്താരയിലെ 51 ശതമാനം ഉടമസ്ഥാവകാശം ടാറ്റാ ഗ്രൂപ്പിന്റെയും, ബാക്കിയുള്ള 49 ശതമാനം സിംഗപ്പൂർ എയർലൈൻസിന്റെയും കൈകളിലാണ്.

Also Read: എത്ര ക്രൂരനാണ് മാധവൻകുട്ടി താങ്കൾ, ഇജ്ജാതി ആളുകളാണ് സാധാരണക്കാരോട് മാർക്ക്‌സിസം വിളമ്പുന്നത്- ഹരീഷ് പേരടി

shortlink

Related Articles

Post Your Comments

Related Articles


Back to top button