Latest NewsNewsInternational

മരത്തിൽ ചുറ്റിപ്പിണഞ്ഞ് പാമ്പിൻ കൂട്ടം; വൈറൽ വീഡിയോ

പാമ്പുകളുടെ വീഡിയോകൾ പലതും ദിവസവും നമുക്ക് മുൻപിലേക്ക് എത്താറുണ്ട്. വ്യത്യസ്തമായ ഇത്തരം വീഡിയോകൾക്ക് വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയകളിൽ നിന്നും ലഭിക്കാറുള്ളത്. ഇപ്പോൾ മരത്തിൽ കൂട്ടമായി ചുറ്റികയറുന്ന പാമ്പിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നത്. വിയറ്റ്‌നാം ഡോങ് താം സ്‌നേക് ഗാർഡനിലെ മരത്തില് പാമ്പുകൾ ചുറ്റിക്കിടക്കുന്ന വീഡിയോ ആണിത്.

മരത്തിലെ വള്ളിച്ചെടികൾ പോലെ ചുറ്റിക്കിടക്കുകയാണ് പാമ്പിൻ കൂട്ടം. വിയറ്റ്നാമിലെ തെയ്ൻ ഗിയാങ് പ്രവശ്യയിലെ ചൗ താൻഹ് ജില്ലയിലാണ് ഈ ഗാർഡൻ. ശാസ്ത്രീയ ആവശ്യത്തിനും പാമ്പ് സംരക്ഷണത്തിനുമായി പാമ്പുകളെ സംരക്ഷിക്കുന്ന ഫാമിലെ ദൃശ്യങ്ങളാണ് ഇത്.

 

View this post on Instagram

 

A post shared by ระบายออกมา.👓 (@kohtshoww)

shortlink

Related Articles

Post Your Comments

Related Articles


Back to top button