Latest NewsNewsIndia

മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു: മൂന്നിടങ്ങളിലായി ഏറ്റുമുട്ടൽ, നാല് പേർക്ക് പരുക്ക്

ഇംഫാല്‍: മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു. മൂന്നിടങ്ങളിലായി മണിക്കൂറുകളോളം നീണ്ട ഏറ്റുമുട്ടലില്‍ നാല് പേർക്ക് പരിക്കേറ്റു. സാന്തിഖോങ്ബാമിൽ ബിഎസ്എഫ് ക്യാമ്പിന് നേരെ അക്രമികൾ വെടിയുതിർത്തു.

അതേസമയം, മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി തെരുവിൽ നടത്തിയ സംഭവത്തിൽ അന്വേഷണം സിബിഐക്ക് വിട്ടു. രാജ്യത്ത് വൻ തോതിൽ പ്രതിഷേധങ്ങൾക്കിടയാക്കിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്.

കഴിഞ്ഞ മൂന്ന് മാസമായി മണിപ്പൂരിൽ സംഘർഷാവസ്ഥ തുടരുകയാണ്. മെയിൽ തുടങ്ങിയ സംഘർഷം വലിയ നാശനഷ്ടങ്ങൾക്കാണ് വഴിവച്ചത്. സാഹചര്യം രൂക്ഷമായതോടെ സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button