Latest NewsNewsIndiaBusiness

മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാൻ ഇന്ത്യ: ഗഗൻയാൻ ദൗത്യത്തിന്റെ രണ്ട് പരീക്ഷണങ്ങൾ കൂടി വിജയകരം

തമിഴ്നാട്ടിലെ മഹേന്ദ്ര ഗിരിയിലെ ഐഎസ്ആർഒ പ്രൊപ്പെൽഷൻ കോംപ്ലക്സിലാണ് പരീക്ഷണങ്ങൾ നടത്തിയിട്ടുള്ളത്

ഇന്ത്യയുടെ സ്വപ്ന പദ്ധതികളിൽ ഒന്നായ ഗഗൻയാൻ ദൗത്യവുമായി ബന്ധപ്പെട്ട രണ്ട് പരീക്ഷണങ്ങൾ കൂടി വിജയകരമായി പൂർത്തീകരിച്ച് ഇസ്രോ. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ദൗത്യമാണ് ഗഗൻയാൻ. വിക്ഷേപണത്തിന് ഉപയോഗിക്കുന്ന പ്രൊപ്പൽഷൻ സിസ്റ്റത്തിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തിയ പരീക്ഷണമാണ് ഇത്തവണ വിജയിച്ചിരിക്കുന്നത്. അതേസമയം, പ്രൊപ്പൽഷൻ സിസ്റ്റത്തിന്റെ പ്രകടനം മെച്ചപ്പെടുത്തുന്ന ഹോട്ട് ടെസ്റ്റുകൾ ഇനിയും നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

തമിഴ്നാട്ടിലെ മഹേന്ദ്ര ഗിരിയിലെ ഐഎസ്ആർഒ പ്രൊപ്പെൽഷൻ കോംപ്ലക്സിലാണ് പരീക്ഷണങ്ങൾ നടത്തിയിട്ടുള്ളത്. ആദ്യത്തെ പരീക്ഷണം ജൂലൈ 19നാണ് നടത്തിയത്. 300-400 കിലോമീറ്റർ ഭൂപരിധിയിലുള്ള ഭ്രമണപഥത്തിലാണ് ഗഗൻയാൻ വിക്ഷേപിക്കുന്നത്. ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുത്ത നാല് പേർ ഇതിനോടകം റഷ്യയിൽ നിന്നും പ്രാഥമിക പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. 1,000 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് കണക്കാക്കുന്നത്.

Also Read: വിളിച്ചാൽ വിളിപ്പുറത്തുള്ള ശക്തിസ്വരൂപിണിയായ ഭദ്രകാളി കുടികൊള്ളുന്ന മലയാലപ്പുഴ ക്ഷേത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button