Latest NewsNewsTechnology

പുതുമ നഷ്ടപ്പെട്ട് ത്രെഡ്സ്! ഉപഭോക്താക്കളെ ചേർത്തുനിർത്താൻ പുതിയ ഫീച്ചറുകൾ ഉടൻ എത്തിയേക്കും

ലോഞ്ച് ചെയ്ത സമയത്ത് പരിമിതമായ ഫീച്ചറുകളോടെയാണ് ത്രെഡ്സ് എത്തിയത്

ഉപഭോക്താക്കളെ ചേർത്തുനിർത്താനാകാതെ ത്രെഡ്സ്. ലോഞ്ച് ചെയ്ത ദിവസങ്ങൾക്കുള്ളിൽ 100 ദശലക്ഷത്തിലധികം ഉപഭോക്താക്കളെ ഒറ്റയടിക്ക് ത്രെഡ്സ് സ്വന്തമാക്കിയിരുന്നു. എന്നാൽ, ഓരോ ദിവസം കഴിയുന്തോറും ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങൾ മെറ്റ തലവൻ മാർക്ക് സക്കർബർഗ് നടത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമുമായി പരസ്പരം കണക്ട് ചെയ്തിട്ടുള്ള തരത്തിലാണ് ത്രെഡ്സ് അവതരിപ്പിച്ചിട്ടുള്ളത്.

ലോഞ്ച് ചെയ്ത സമയത്ത് പരിമിതമായ ഫീച്ചറുകളോടെയാണ് ത്രെഡ്സ് എത്തിയത്. അതിനാൽ, തുടക്കത്തിൽ തന്നെ നിരവധി തരത്തിലുള്ള വിമർശനങ്ങൾക്ക് വിധേയമായിരുന്നു. റീ ബ്രാൻഡ് ചെയ്ത ട്വിറ്ററിന് ബദൽ എന്ന തരത്തിലാണ് ത്രെഡ്സ് എത്തിയതെങ്കിലും, ട്വിറ്ററിൽ നിന്ന് വ്യത്യസ്ഥമായി യാതൊരു ഫീച്ചറും ത്രെഡ്സിൽ ഇല്ലെന്നായിരുന്നുവെന്നാണ് ഉപഭോക്താക്കളുടെ ആരോപണം. ഇത് ത്രെഡ്സിന്റെ വളർച്ചയ്ക്ക് നേരിയ തോതിൽ മങ്ങൽ ഏൽപ്പിച്ചിരുന്നു.

Also Read: മൂവാറ്റുപുഴയിലെ വൃദ്ധസദനത്തില്‍ കൂട്ടമരണം, രണ്ടാഴ്ചയ്ക്കിടെ മരിച്ചത് 5 സ്ത്രീകൾ, ദുരൂഹത

ഉപഭോക്താക്കളെ ചേർത്ത് നിർത്താൻ പുതിയ ഫീച്ചറുകൾ ഉടൻ തന്നെ അവതരിപ്പിക്കുമെന്ന് സക്കർബർഗ് അറിയിച്ചിട്ടുണ്ട്. ആളുകളെ പ്ലാറ്റ്ഫോമിലേക്ക് തിരികെ ആകർഷിക്കാൻ ‘റെറ്റൻഷൻ-ഡ്രൈവിംഗ് ഹുക്കുകൾ’ ചേർക്കുന്നതിലാണ് കമ്പനി പ്രധാനമായും ശ്രദ്ധ നൽകുന്നത്. അതേസമയം, ഇൻസ്റ്റഗ്രാമുമായി ലിങ്ക് ചെയ്തിരിക്കുന്നതിനാൽ ആപ്പ് ഡിലീറ്റ് ചെയ്താൽ ഇൻസ്റ്റഗ്രാം അക്കൗണ്ടും ഡിലീറ്റാകുമെന്ന ആശങ്കയും ഉപഭോക്താക്കൾ പ്രകടിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button