IndiaNews

ലാലു പ്രസാദ് യാദവിന്റെയും, കുടുംബാംഗങ്ങളുടെയും സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

ന്യൂഡൽഹി: ബീഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് തിരിച്ചടി. ലാലു പ്രസാദ് യാദവിന്റെയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടി. ബീഹാറിലും ഡൽഹിയിലും ഉള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ആറ് കോടിയോളം രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിട്ടുണ്ട്.

Read Also: ജുനൈദ് കൊല്ലപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിയിലെ മാനവീയത ഉണര്‍ന്നതിന് കാരണം മുഖ്യ പ്രതി ‘ബീഫ്’ ആയതുകൊണ്ട്: അഞ്ജു പാര്‍വതി

കേസിൽ കൂടുതൽ നിയമ നടപടികൾ സ്വീകരിച്ചുവരികയാണ്. യുപിഎ സർക്കാരിൽ റെയിൽവേ മന്ത്രിയായിരിക്കേ ജോലി വാഗ്ദാനം ചെയ്ത് ഭൂമിതട്ടിപ്പ് നടത്തിയെന്നാണ് കേസ്. നേരത്തെ ലാലുപ്രസാദിന്റെയും മകൻ തേജസ്വി യാദവിന്റെയും പേരിലുള്ള സ്വത്തുക്കളിൽ ചിലത് കണ്ടുകെട്ടിയിരുന്നു.

Read Also: തൊഴില്‍ കുംഭകോണക്കേസില്‍ ലാലു പ്രസാദ് യാദവിന് തിരിച്ചടി: ആറ് കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button