Latest NewsNewsBusiness

കെവൈസി അപ്ഡേറ്റ് ചെയ്യാത്ത അക്കൗണ്ടുകൾ പ്രവർത്തനരഹിതമാകും, ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ഈ ബാങ്ക്

കെവൈസി അപ്ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ പഞ്ചാബ് നാഷണൽ ബാങ്കിന്റെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്

കെവൈസി വിവരങ്ങൾ ഉടൻ അപ്ഡേറ്റ് ചെയ്യാൻ ഉപഭോക്താക്കളോട് ആവശ്യപ്പെട്ട് പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക്. 2023 ഓഗസ്റ്റ് 31-നകം ഉപഭോക്താക്കൾ നിർബന്ധമായും കെവൈസി അപ്ഡേറ്റ് ചെയ്യേണ്ടതാണ്. ഇത് സംബന്ധിച്ച സർക്കുലർ ബാങ്ക് പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ, കെവൈസി അപ്ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളെ അവരുടെ രജിസ്റ്റർ ചെയ്ത ഇ-മെയിൽ വിലാസത്തിലേക്ക് രണ്ട് അറിയിപ്പുകളും, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിലേക്ക് എസ്എംഎസ് അറിയിപ്പുകളും നൽകിയിട്ടുണ്ടെന്ന് ബാങ്ക് വ്യക്തമാക്കി.

കെവൈസി അപ്ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ പഞ്ചാബ് നാഷണൽ ബാങ്കിന്റെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സമയബന്ധിതമായി കെവൈസി അപ്ഡേറ്റ് ചെയ്യാത്ത അക്കൗണ്ടുകൾ ഓഗസ്റ്റ് 31-ന് ശേഷം പ്രവർത്തനരഹിതമാകുന്നതാണ്. ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ്, സമീപകാല ഫോട്ടോ, പാൻ, വരുമാന തെളിവ്, മൊബൈൽ നമ്പർ തുടങ്ങിയവയാണ് അപ്ഡേറ്റ് ചെയ്യേണ്ടത്. ഉപഭോക്താവ് ഒരുതവണ അവരുടെ കെവൈസി വിവരങ്ങൾ പൂർത്തിയാക്കിയാൽ, അക്കൗണ്ട് തുറക്കുന്നതിനോ, ലൈഫ് ഇൻഷുറൻസ് വാങ്ങുന്നതിനോ, ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിനോ പോലെയുള്ള വ്യത്യസ്ഥ ആവശ്യങ്ങൾക്കായി വീണ്ടും സമാനമായ പ്രക്രിയയിലൂടെ കടന്നുപോകേണ്ടതില്ല.

Also Read: ‘ഷംസീറിന്റെ പരാമര്‍ശങ്ങളിലേക്ക് മുസ്ലീങ്ങളെ എന്തിനാണ് വലിച്ചിഴക്കുന്നത്,ഷംസീർ എന്ന പേരാണ് അവർക്ക് പ്രശ്നം – അബ്ദു റബ്ബ്

shortlink

Related Articles

Post Your Comments

Related Articles


Back to top button