Latest NewsNewsIndia

കുനോ നാഷണല്‍ പാര്‍ക്കിലെ ചീറ്റകളുടെ മരണം, അസ്വഭാവികതയില്ലെന്ന് ചീറ്റ പ്രൊജക്ടുമായി ബന്ധപ്പെട്ട വിദഗ്ധര്‍

ഭോപ്പാല്‍: കുനോ നാഷണല്‍ പാര്‍ക്കിലെ ചീറ്റകളുടെ മരണത്തില്‍ അസ്വഭാവികതയില്ലെന്ന് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ചീറ്റ പ്രൊജക്ടുമായി ബന്ധപ്പെട്ട വിദഗ്ധര്‍. 20 എണ്ണത്തില്‍ അഞ്ച് മുതല്‍ ഏഴ് ചീറ്റകള്‍ക്ക് വരെയാണ് അതിജീവിക്കാന്‍ കഴിയുക. ആകെയുള്ള എണ്ണത്തിന്റെ കാല്‍ഭാഗത്തില്‍ അധികം മരണപ്പെട്ട സാഹചര്യത്തില്‍ ഈ വര്‍ഷം അവസാനത്തോടെ കൂടുതല്‍ മരണങ്ങളുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിച്ച പദ്ധതി ലോകത്തിലെ ആദ്യത്തെ ഏറ്റവും വലിയ വന്യജീവി കൈമാറ്റമാണെന്നിരിക്കെ, ചീറ്റകളുടെ മരണനിരക്ക് സാധാരണയുള്ള പരിധിക്കുള്ളിലാണെന്നും അവര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ 1966-ല്‍ ചീറ്റയെ എത്തിച്ചതുമുതല്‍ ഇതുവരെ 200 എണ്ണം ചത്തതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

Read Also: നിർണായക ഘട്ടം വിജയകരം: ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച് ചന്ദ്രയാൻ- 3

ഇന്ത്യയില്‍ ഇത്രയും വലിയ നഷ്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെങ്കിലും ചീറ്റ പദ്ധതി സമാനമായ സാഹചര്യത്തിലൂടെ കടന്നുപോയേക്കാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ആഗോളതലത്തില്‍ ആകെയുള്ള ചീറ്റകളുടെ എണ്ണത്തില്‍ 40 ശതമാനവും ദക്ഷിണാഫ്രിക്കയിലും നമീബിയയിലുമാണ് ഉള്ളത്. ആഗോളതലത്തില്‍ ചീറ്റയുടെ എണ്ണം കുറഞ്ഞുവരുന്നതിനാല്‍, രാജ്യത്തിനകത്തും പുറത്തും ഇവയെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ദക്ഷിണാഫ്രിക്ക സ്വീകരിച്ചിരുന്നു. എന്നാല്‍ ഇവയുടെ എണ്ണം ഇപ്പോള്‍ വര്‍ഷത്തില്‍ 8 ശതമാനം വെച്ച് വര്‍ധിക്കുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അധികമായി വര്‍ഷത്തില്‍ 40 മുതല്‍ 60 ചീറ്റകള്‍ വരെ ഉണ്ടാകുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button