KeralaLatest NewsNews

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം: ‘എന്റെ മണ്ണ് എന്റെ രാജ്യം’ പരിപാടി സംഘടിപ്പിക്കും

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം – ആസാദി കാ അമൃത് മഹോത്സാവത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടികളുടെ സമാപനം കുറിച്ച് ക്വിറ്റ് ഇന്ത്യ ദിനമായ ഓഗസ്റ്റ് 9 മുതൽ 30 വരെ ‘എന്റെ മണ്ണ് എന്റെ രാജ്യം’ എന്ന പേരിൽ വിപുലമായ പരിപാടികൾ സംസ്ഥാനത്ത് സംഘടിപ്പിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, പഞ്ചായത്തീരാജ് സ്ഥാപനങ്ങൾ, സൈനിക- അർദ്ധ സൈനിക വിഭാഗങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹ്യ സന്നദ്ധ സംഘടനകൾ എന്നിവയുടെ സജീവ പങ്കാളിത്തത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

Read Also: അശ്ലീല പോസ്റ്ററുമായി എസ്എഫ്‌ഐ: ആർത്തവത്തെക്കുറിച്ച് പറയുന്ന എസ്എഫ്‌ഐ പോസ്റ്ററിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം

പരിപാടികളുടെ ഭാഗമായി ഓഗസ്റ് 9 മുതൽ 15 വരെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലൂം രാജ്യത്തിന് വേണ്ടി ജീവിതം സമർപ്പിച്ച സ്വാതന്ത്ര്യ സമര പോരാളികളുടെയും രാജ്യ സുരക്ഷയ്ക്കുവേണ്ടി ജീവത്യാഗം ചെയ്തവരുടെയും ഓർമക്കായി 75 തരം വൃക്ഷത്തൈകൾ നട്ടുകൊണ്ട് അമൃത വാടിക നിർമ്മിക്കും. ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ സ്വാതന്ത്ര്യ സമരസേനാനികൾ, രാജ്യ രക്ഷയ്ക്കായി ധീര രക്തസാക്ഷിത്വം വഹിച്ച സൈനികർ, അർദ്ധ സൈനികർ, എന്നിവരുടെ സ്മാരകമായി അമൃത് വാടികയുടെ സമീപമോ പഞ്ചായത്ത് തീരുമാനിക്കുന്ന സ്ഥലത്തോ ശിലാഫലകം സ്ഥാപിക്കും.

സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബാംഗങ്ങൾ, രാജ്യ സുരക്ഷയ്ക്കുവേണ്ടി സുത്യർഹ്യമായ രീതിയിൽ പ്രവർത്തിച്ച സൈനിക അർദ്ധ സൈനിക സേനാഗംങ്ങൾ എന്നിവരെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിക്കും. ചടങ്ങിനോടനുബന്ധിച്ചു ദേശീയ പതാക ഉയർത്തുകയും പ്രധാനമന്ത്രി കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ പ്രഖ്യാപിച്ച അഞ്ചു പ്രതിജ്ഞ (പാഞ്ച് പ്രൺ) എടുക്കുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്യും. നെഹ്‌റു യുവ കേന്ദ്ര, നാഷണൽ സർവീസ് സ്‌കീം, സംസ്ഥാന യുവജന ക്ഷേമ ബോർഡ്, വോളണ്ടിയർമാരുടെയും, തൊഴിലുറപ്പു ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ മറ്റു സന്നദ്ധ സഘടന പ്രവർത്തകർ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പരിപാടികൾ സഘടിപ്പിക്കുന്നത്. സ്വാതന്ത്ര്യ ദിനത്തിൽ എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും ദേശീയ പതാക ഉയർത്തും.

പരിപാടി നടത്തുന്നത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് പഞ്ചായത്തുകൾക്ക് മാർഗ നിർദേശം നൽകിയിട്ടുണ്ട്. ഓഗസ്റ്റ് 16 മുതൽ 25 വരെ എല്ലാ ഗ്രാമ പഞ്ചായത്തുകളിൽ നിന്നും ശേഖരിക്കുന്ന മണ്ണ് ബ്ലോക്ക് തലത്തിൽ സമാഹരിച്ച് മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിൽ നിന്ന് ശേഖരിക്കുന്ന മണ്ണും ജില്ലാ കേന്ദ്രത്തിൽ സമാഹരിച്ച് നെഹ്‌റു യുവകേന്ദ്രയുടെ വാളണ്ടിയർമാർ ഓഗസ്റ്റ് 27 നു മുൻപ് ന്യൂഡൽഹിയിൽ എത്തിക്കും. രാജ്യത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിൽ നിന്നും ശേഖരിച്ച മണ്ണും ചെടികളും കൊണ്ട് ഡൽഹിയിലെ കർത്തവ്യപഥിനു സമീപം അമൃത വാടിക തീർക്കും.

Read Also: അടിവസ്ത്രത്തിൽ പാക്കറ്റുകളിലാക്കി ഒളിപ്പിച്ചത് രണ്ടേകാൽ കിലോ സ്വർണം; സഫ്നയുടെയും അമീറിന്റെയും പദ്ധതി പാളിയതിങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button