Independence DayLatest NewsIndia

സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി വിവിധ സേനാവിഭാഗങ്ങളുടെ റിഹേഴ്സൽ, രാഷ്ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ഡൽഹി: രാജ്യത്തിൻറെ എഴുപത്തിയേഴാമത്‌ സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 15-ന് ഡൽഹിയിൽ വെച്ച് നടക്കും. അതിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. ഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ന് വിവിധ സേനാവിഭാഗങ്ങളുടെ ഫുൾ ഡ്രസ് റിഹേഴ്സലും സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ ഈ വർഷത്തെ വിവിധ പൊലീസ് മെഡലുകളും, സേനാ മെഡലുകളും ഇന്ന് പ്രഖ്യാപിക്കും.

ഇന്ത്യ – പാക്കിസ്ഥാൻ വിഭജനത്തിന്‍റെ മുറിവുകളുടെ ഓർമദിനമായി ആചരിക്കാൻ ഇന്ന് കേന്ദ്രസർക്കാർ നിർദേശം നല്കിയിട്ടുണ്ട്. ഡൽഹിയിലുൾപ്പടെ വിവിധ സംസ്ഥാനങ്ങളിലായി പ്രദർശനങ്ങളും സെമിനാറുകളും കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്നുണ്ട്. രാഷ്ട്രപതി ദ്രൗപതി മുർമു വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button