Latest NewsNewsIndia

സൂര്യനെ കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ആദിത്യ എഎല്‍ 1 വിക്ഷേപണത്തിന് സജ്ജം

ലോകത്തെ അത്ഭുതപ്പെടുത്തി ഐഎസ്ആര്‍ഒ

ബെംഗളൂരു: ചന്ദ്രന് പിന്നാലെ സൂര്യനെ കുറിച്ചും പഠിക്കാനൊരുങ്ങി ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ. സൂര്യനെ കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ആദിത്യ എഎല്‍ 1 വിക്ഷേപണത്തിന് സജ്ജമായിരിക്കുകയാണ്. ബഹിരാകാശ പേടകം ഐഎസ്ആര്‍ഒയുടെ വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ടയില്‍ എത്തിക്കഴിഞ്ഞു. പിഎസ്എല്‍ വി-സി57 ആണ് വിക്ഷേപണ വാഹനം.

Read Also: ദളിത് വിരുദ്ധ പരാമര്‍ശം: നടൻ ഉപേന്ദ്ര റാവുവിനെതിരെ കേസ്, അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

‘സൂര്യനെക്കുറിച്ച് പഠിക്കുന്നതിനുള്ള ആദ്യത്തെ ബഹിരാകാശ പേടകം ആദിത്യ-എല്‍1 വിക്ഷേപണത്തിന് തയ്യാറെടുക്കുകയാണ്. ബെംഗളൂരുവിലെ യുആര്‍ റാവു സാറ്റലൈറ്റ് സെന്ററില്‍ സജ്ജമായ ഉപഗ്രഹം, ശ്രീഹരിക്കോട്ടയിലെ എസ്ഡിഎസ്സി-എസ്എച്ച്എആറില്‍ എത്തി’, ഐഎസ്ആര്‍ഒ സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു.

വിക്ഷേപണ തിയതി ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സെപ്തംബറില്‍ വിക്ഷേപണം ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഭൂമിക്കും സൂര്യനും ഇടയിലുള്ള അഞ്ച് ലഗ്രാഞ്ച് പോയിന്റുകളില്‍ ആദ്യത്തേതിലാണ് (ലഗ്രാഞ്ച് പോയിന്റ് 1 അഥവാ എല്‍1) പേടകത്തെ സ്ഥാപിക്കുക. ഭൂമിയില്‍നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയാണ് ഈ പോയിന്റ്. ഇവിടെനിന്ന് പേടകത്തിന് സൂര്യനെ തടസം കൂടാതെ നിരീക്ഷിക്കാന്‍ സാധിക്കും.

Read Also: പത്താന്‍കോട്ട് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് വധിച്ചു

സൂര്യന്‍ ശാന്തനല്ല, നിരന്തരമായ പ്രവര്‍ത്തനങ്ങള്‍, കൊറോണല്‍ മാസ് ഇജക്ഷനുകള്‍, സൗരജ്വാലകള്‍, തുറസ്സായ സ്ഥലത്തേക്ക് പൊട്ടിത്തെറി, എന്നിങ്ങനെ നിരവധി സംഭവ വികാസങ്ങള്‍ സൂര്യനില്‍ നടക്കുന്നുണ്ട്. കൊറോണല്‍ മാസ് ഇജക്ഷനുകളുടെ ചലനശക്തി, ഉത്ഭവം, ഉറവിടം, ഭൂമി-സൂര്യന്‍ സിസ്റ്റത്തിന്റെ ആദ്യത്തെ ലഗ്രാഞ്ച് പോയിന്റ് (എല്‍1) എന്നിങ്ങനെ സൂര്യന്റെ നിരവധി ഘടകങ്ങളാണ് ആദിത്യ-എല്‍1 ബഹിരാകാശ പേടകം പഠിക്കുക.

ഭൂമിയില്‍നിന്ന് സൂര്യന്റെ അതേ ദിശയിലായിരിക്കും പേടകം സഞ്ചരിക്കുക. ഇലക്ട്രോ മാഗ്‌നെറ്റിക് കണിക, മാഗ്‌നെറ്റിക് ഫീല്‍ഡ് ഡിക്ടറ്ററുകള്‍ ഉപയോഗിച്ച് ഫോട്ടോസ്ഫിയര്‍, ക്രോമോസ്ഫിയര്‍, സൂര്യന്റെ ഏറ്റവും പുറമെയുള്ള പാളികള്‍ എന്നിവ ആദിത്യ എല്‍ 1 നിരീക്ഷിക്കും. ഏഴ് പേലോഡുകളുമായാണ് ആദിത്യ-എല്‍1 സജ്ജീകരിച്ചിരിക്കുന്നത്. ഇവയില്‍ നാലെണ്ണം സൂര്യനെ വിദൂരമായി മനസിലാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button