KeralaLatest NewsNews

പ്രവർത്തക സമിതി അംഗത്വം: അംഗീകരിക്കപ്പെട്ടതിൽ സന്തോഷമെന്ന് ശശി തരൂർ

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി ശശി തരൂർ. അംഗീകരിക്കപ്പെട്ടതിൽ സന്തോഷമെന്ന് ശശി തരൂർ പറഞ്ഞു. പ്രവർത്തകരെ നമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തക സമിതിയിൽ ഉൾപ്പെടുന്നത് അഭിമാനമായി കരുതുന്നുവെന്നും അദ്ദേഹം അറിയിച്ചു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: കോവിഡിന് ശേഷം യുവാക്കളില്‍ പെട്ടെന്നുള്ള മരണം കൂടുന്നു, കാരണം പഠിക്കാന്‍ ഐ.സി.എം.ആര്‍

കഴിഞ്ഞ 138 വർഷമായി കോൺഗ്രസ് പാർട്ടിയെ നയിക്കുന്നതിൽ സി ഡബ്ല്യു സി വഹിച്ച ചരിത്രപരമായ പങ്കിനെക്കുറിച്ച് അറിയാവുന്ന ഒരാളെന്ന നിലയിൽ, അതിന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയ നേട്ടമായി കരുതുന്നു. പാർട്ടിയും പ്രവർത്തകരും അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഇന്ന് ഗണപതി, ഇന്നലെ അയ്യപ്പൻ, നാളെ കൃഷ്ണൻ, മറ്റന്നാള്‍ ശിവൻ, ഇനി നിങ്ങള്‍ മിത്താണെന്ന് പറയും: ഉണ്ണി മുകുന്ദൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button