PalakkadKeralaNattuvarthaLatest NewsNews

പ​രീ​ക്ഷ ക​ഴി​ഞ്ഞ് മടങ്ങുന്ന​തി​നി​ടെ കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർത്ഥി മു​ങ്ങി മ​രി​ച്ചു

പു​തു​ക്കോ​ട് പാ​ട്ടോ​ല ല​ക്ഷം​വീ​ട്ടി​ൽ റൈ​ഹാ​ൻ (15) ആ​ണ് മ​രി​ച്ച​ത്

പാ​ല​ക്കാ​ട്: വ​ട​ക്ക​ഞ്ചേ​രി​യി​ൽ കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ത്ഥി മു​ങ്ങി മ​രി​ച്ചു. പു​തു​ക്കോ​ട് പാ​ട്ടോ​ല ല​ക്ഷം​വീ​ട്ടി​ൽ റൈ​ഹാ​ൻ (15) ആ​ണ് മ​രി​ച്ച​ത്. ഹ​ക്കീം – ഷ​മീ​റ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ റൈ​ഹാ​ൻ പു​തു​ക്കോ​ട് സ​ർ​വ​ജ​ന സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യാ​ണ്.

Read Also : രാജ്യത്ത് ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കാൻ ഇനി പ്രത്യേക മാനദണ്ഡങ്ങൾ, പുതിയ നീക്കവുമായി കേന്ദ്രം

ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് അ​പ്പ​ക്കാ​ട് കാ​രാ​ട്ട് കു​ള​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം. പ​രീ​ക്ഷ ക​ഴി​ഞ്ഞ് സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ കു​ള​ത്തി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ റൈ​ഹാ​നെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ആ​ദ്യം നെ​ന്മാ​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ൽ, ‌രാ​ത്രി 11 ഓ​ടെ മ​രിക്കുകയായിരുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button