Latest NewsNewsIndia

ജി20 ഉച്ചകോടിയുടെ ആത്മാവ് ജനങ്ങൾ: ഉച്ചകോടിയിലേക്ക് ജനങ്ങളെ ക്ഷണിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ജി 20 ഉച്ചകോടിയിലേക്ക് ജനങ്ങളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ അനന്ത സാധ്യതകളെ പുറം ലോകത്തെ അറിയിക്കാനുള്ള വേദിയാണ് ജി20 അദ്ധ്യക്ഷപദവിയെന്ന് അദ്ദേഹം പറഞ്ഞു. ജന പങ്കാളിത്തത്തോടെയാണ് ജി20 ഉച്ചകോടികൾ നടത്തുന്നത്. വരുന്ന മാസത്തെ ഉച്ചകോടിയിൽ ജനങ്ങളാകണം മുൻപന്തിയിലെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി, ബെന്‍സിയും ഭര്‍ത്താവ് ജോബിനും മാത്രമാണ് വീട്ടില്‍ താമസം

അന്താരാഷ്ട്ര പ്രതിനിധികളെ സ്വീകരിക്കാൻ ഇന്ത്യ സജ്ജമാണ്. 104-ാമത് മൻ കി ബാത്തിനെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ജി20 ഉച്ചകോടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മേളനമാകും ഇത്തവണത്തേത്. ജി20 നേതാക്കളുടെ സമ്മേളത്തിന് ഇന്ത്യ പൂർണ സജ്ജമായി കഴിഞ്ഞു. ജി20 ഉച്ചകോടിയുടെ അധ്യക്ഷത ഇന്ത്യയ്ക്ക് വന്നതോടെ സംഘടന കൂടുതൽ വിശാലമായെന്ന് അദ്ദേഹം പറഞ്ഞു. നാൽപതോളം രാജ്യങ്ങളിലെ പ്രധാന നേതാക്കളും രാജ്യാന്തര സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ‘ഇടതുപക്ഷവുമായുള്ള സഖ്യം തുടരും’; ബി.ജെ.പിയെ ഒന്നിച്ച് പരാജയപ്പെടുത്തണമെന്ന് എം കെ സ്റ്റാലിൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button