KeralaLatest NewsNews

സാധാരണക്കാർക്ക് കിട്ടാത്ത കിറ്റ് ഞങ്ങൾക്കും വേണ്ട; എംഎൽഎമാർക്കുള്ള സൗജന്യ കിറ്റ് വേണ്ടെന്ന് യുഡിഎഫ്

തിരുവനന്തപുരം: എംഎൽഎമാർക്കുള്ള സർക്കാരിന്റെ സൗജന്യ കിറ്റ് വേണ്ടെന്നു വെച്ച് യുഡിഎഫ്. സാധാരണക്കാർക്ക് കിട്ടാത്ത കിറ്റ് യുഡിഎഫിനും വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ജനപ്രതിനിധികൾക്ക് കിറ്റ് നൽകാൻ ഭക്ഷ്യ വകുപ്പ് തീരുമാനിച്ചിരുന്നു. ഈ തീരുമാനമാണ് യുഡിഎഫ് വേണ്ടെന്ന് വെച്ചിരിക്കുന്നത്. യുഡിഎഫ് എംഎൽഎമാർ ആരും തന്നെ കിറ്റ് വാങ്ങില്ലെന്നാണ് പുറത്തുവരുന്ന വിവരം.

അതേസമയം, ഓണക്കിറ്റ് വിതരണത്തിനുള്ള സമയപരിധി ഇന്ന് തീരാനിരിക്കെ പകുതിയിലേറെ പേർക്കും ഓണക്കിറ്റ് ലഭിച്ചില്ല. സംസ്ഥാനത്തെ എഎവൈ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കും. സംസ്ഥാനത്തെ റേഷന്‍ കടകള്‍ രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണി വരെ പ്രവര്‍ത്തിക്കും. കിറ്റുകള്‍ മുഴുവന്‍ എത്തിച്ചതായി ഭക്ഷ്യവകുപ്പ് അറിയിച്ചു. കിറ്റ് വിതരണം ഇന്ന് പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. സംസ്ഥാനത്തെ എഎവൈ വിഭാഗത്തില്‍പ്പെട്ട കാര്‍ഡ് ഉടമകള്‍ക്കാണ് ഇത്തവണ ഓണക്കിറ്റ് ലഭിക്കുക.

ഇതുവരെ പകുതിയോളം പേര്‍ക്ക് മാത്രമാണ് ഓണക്കിറ്റ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി വരെയുള്ള കണക്കു പ്രകാരം 2,59, 944 കിറ്റുകളാണ് വിതരണം ചെയ്തത്. ഇനി 3, 27,737 കാര്‍ഡ് ഉടമകള്‍ക്ക് കൂടി കിറ്റ് നല്‍കാനുണ്ട്. ക്ഷേമസ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button