Latest NewsNewsTechnology

ഇൻഫിനിക്സ് സീറോ 30 5ജി ഇന്ത്യൻ വിപണിയിൽ നാളെ എത്തും, ഫ്ലിപ്കാർട്ട് വഴി പ്രീ-ബുക്ക് ചെയ്യാം

6.78 ഇഞ്ച് കർവ്ഡ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ഇൻഫിനിക്സിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ ഇൻഫിനിക്സ് സീറോ 30 5ജി സെപ്തംബർ രണ്ടിന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. നിലവിൽ, ഫോണിന്റെ പ്രീ-ഓർഡർ തീയതിയും, സവിശേഷതകളും സംബന്ധിച്ച വിവരങ്ങൾ കമ്പനി പങ്കുവെച്ചിട്ടുണ്ട്. വിപണിയിൽ അവതരിപ്പിച്ച അന്നേദിവസം തന്നെ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിൽ നിന്ന് ഉപഭോക്താക്കൾക്ക് പ്രീ-ബുക്ക് ചെയ്യാവുന്ന അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഇൻഫിനിക്സ് സീറോ 30 5ജി സ്മാർട്ട്ഫോണുകളെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.

6.78 ഇഞ്ച് കർവ്ഡ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 144 ഹെർട്സ് റിഫ്രഷ് റേറ്റ്, 360 ഹെർട്സ് ടച്ച് സാംപ്ലിംഗ് റേറ്റ് എന്നിവ ലഭ്യമാണ്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവും ഒരുക്കിയിട്ടുണ്ട്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകുക. നിലവിൽ, പ്രോസസർ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ല. 108 മെഗാപിക്സൽ പ്രൈമറി ക്യാമറയോടുകൂടിയ ട്രിപ്പിൾ റിയൽ ക്യാമറ സജ്ജീകരണമാണ് പിന്നിൽ ഒരുക്കാൻ സാധ്യത. ഗോൾഡൻ അവർ, റോം ഗ്രീൻ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ എത്തുന്ന ഇൻഫിനിക്സ് സീറോ 30 5ജി സ്മാർട്ട്ഫോണുകളുടെ വില സംബന്ധിച്ച വിവരങ്ങൾ നാളെ അറിയാൻ കഴിയുന്നതാണ്.

Also Read: ‘ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാൻ ഇന്ത്യയ്ക്ക് 20-30 വർഷമെടുക്കും’

shortlink

Related Articles

Post Your Comments

Related Articles


Back to top button