Latest NewsNewsIndia

പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്ത്, 15കിലോ ഹെറോയ്‌നുമായി 7അംഗ സംഘം പിടിയില്‍

അമൃത്സര്‍: പഞ്ചാബില്‍ അതിര്‍ത്തി കടന്നുള്ള ലഹരി കടത്ത് സംഘത്തെ പിടികൂടി. അമൃത്സറില്‍ നിന്നാണ് ഏഴ് പേരടങ്ങുന്ന മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്. അമൃത്സര്‍ കൗണ്ടര്‍ ഇന്റലിജന്‍സ് സംഘം നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് പ്രതികളെ പിടികൂടിയത്. സംഘത്തില്‍ നിന്നും 15 കിലോ ഹെറോയ്ന്‍ പിടിച്ചെടുത്തു.

Read Also: പിണറായിയും സിപിഎമ്മും ഉമ്മൻചാണ്ടിയുടെ കുടുംബത്തോട് മാപ്പ് പറയണം: വിഡി സതീശൻ

പാകിസ്ഥാനില്‍ നിന്ന് അതിര്‍ത്തി വഴി മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അതിര്‍ത്തി മേഖല കേന്ദ്രീകരിച്ച് സംഘം പരിശോധന നടത്തിയത്. ഡ്രോണ്‍ ഉപയോഗിച്ചാണ് പ്രതികള്‍ മയക്കുമരുന്ന് കടത്തിയതെന്ന് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. ഏഴ് ലക്ഷം രൂപ വിലമതിയ്ക്കുന്ന രണ്ട് കാറുകളും പ്രതികളില്‍ നിന്നും പിടികൂടിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം അതിര്‍ത്തി സുരക്ഷാ സേനയും പഞ്ചാബ് പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 2.752 കിലോഗ്രാം മയക്കുമരുന്ന് കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button