Latest NewsNewsIndia

ട്രെയിനില്‍ പരസ്യമായി ലഹരിമരുന്ന് ഉപയോഗം: യുവാവിനായി തെരച്ചില്‍

മുംബൈ: ഒരു ലോക്കല്‍ ട്രെയിനില്‍ നടന്നൊരു സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്തുവന്നു. ശനിയാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചത്. ട്രെയിനിലിരുന്നു യുവാവ് പരസ്യമായി ലഹരിമരുന്ന് ഉപയോഗിക്കുന്നതാണ് വീഡിയോ. മുംബൈ ലോക്കല്‍ ട്രെയിനിലാണ് സംഭവം. രണ്ടുപേരെയാണ് വീഡിയോയില്‍ കാണാനാകുക. സഹയാത്രികരാണ് വീഡിയോ പങ്കുവച്ച് മുംബൈ പോലീസിനെ ടാഗ് ചെയ്തത്. യാത്രക്കാരുടെ സുരക്ഷയില്‍ ആശങ്കയുമായി നിരവധിപേര്‍ ഇതില്‍ ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. സംഭവം റിപ്പോര്‍ട്ട് ചെയ്തതിന് നന്ദി അറിയിച്ച റെയില്‍വെ അധികൃതര്‍ ഇതില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

Read Also: സനാതന ധർമ്മത്തെ നിരന്തരം അവഹേളിക്കുന്നവർക്ക് ജനങ്ങൾ തന്നെ മറുപടി നൽകും: അമിത് ഷാ

ഫോണില്‍ കൊക്കയിനോ, ഹെറോയിനോ പോലുള്ള ലഹരി തട്ടിയിട്ട ശേഷം പേപ്പര്‍ ചുരുട്ടി വലിച്ച് കയറ്റുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ആര്‍പിഎഫ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button