Latest NewsNewsTechnology

മിതമായ വിലയ്ക്ക് ഐഫോൺ സ്വന്തമാക്കാം! കിടിലൻ അവസരവുമായി ഫ്ലിപ്കാർട്ട്

ഫ്ലിപ്കാർട്ടിൽ ബാങ്ക് ഓഫർ ഒരുക്കിയിട്ടുണ്ട്

സ്വന്തമായൊരു ഐഫോൺ എന്ന സ്വപ്നത്തിന് ഊർജ്ജം പകരാനൊരുങ്ങി പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട്. ഉപഭോക്താക്കൾക്ക് മിതമായ വിലയ്ക്ക് ഐഫോൺ സ്വന്തമാക്കാനുള്ള അവസരമാണ് ഫ്ലിപ്കാർട്ട് ഒരുക്കുന്നത്. പ്രത്യേക നിബന്ധനകളോ, വ്യവസ്ഥകളോ ഇല്ലാതെ തന്നെ ഉപഭോക്താക്കൾക്ക് വമ്പൻ വിലക്കുറവിൽ ഐഫോൺ 13 സ്വന്തമാക്കാനാകും. ഏറ്റവും പുതിയ ഐഫോൺ 15 സീരീസ് ഈ മാസം 12ന് പുറത്തിറക്കാനിരിക്കെയാണ് ഐഫോൺ 13 ഓഫർ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം, 8 ദിവസത്തിനുള്ളിൽ പുതിയ ഐഫോണുകൾ വരുന്നതിനാൽ, ഉപഭോക്താക്കൾ ഐഫോൺ 13 വാങ്ങുമോ ഒഴിവാക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ പ്ലാറ്റ്ഫോമുകളിൽ 58,999 രൂപയ്ക്കാണ് ഐഫോൺ 13 ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇതുവരെയുള്ളതിൽ ഏറ്റവും കുറഞ്ഞ വിലയാണിത്. ഫ്ലിപ്കാർട്ടിൽ ബാങ്ക് ഓഫർ ഒരുക്കിയിട്ടുണ്ട്. എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുകയാണെങ്കിൽ, 2000 രൂപയാണ് കിഴിവായി ലഭിക്കുക. ഇതോടെ, 56,999 രൂപയ്ക്ക് ഫ്ലിപ്കാർട്ട് വഴി ഐഫോൺ 13 സ്വന്തമാക്കാനാകും. എന്നാൽ, ആമസോണിൽ ബാങ്ക് ഓഫറുകൾ ലഭ്യമല്ല. ഉപഭോക്താക്കൾക്ക് പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ, ഇതിലും കുറഞ്ഞ വിലയ്ക്ക് ഐഫോൺ 13 വാങ്ങാൻ കഴിയുന്നതാണ്. ഫോണിന്റെ പഴക്കവും അവസ്ഥയും അടിസ്ഥാനമാക്കിയാണ് എക്സ്ചേഞ്ച് തുക കണക്കാക്കുക.

Also Read: ആശുപത്രിയിലെ വനിതാ ഡോക്ടർക്കെതിരായ ലൈംഗിക അതിക്രമക്കേസ്: അതിജീവിതയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button