Latest NewsNewsInternationalTechnology

ചന്ദ്രനിൽ പേടകമിറക്കാൻ ജപ്പാനും, ആദ്യ ദൗത്യം നാളെ കുതിച്ചുയരും

ഷിയോലി എന്ന ചെറിയ ഗർത്തത്തിന് അരികിലുള്ള ചരിഞ്ഞ പ്രദേശത്താണ് ജപ്പാൻ സ്ലിം പേടകം ലാൻഡ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നത്

ജപ്പാന്റെ ആദ്യ ചന്ദ്രദൗത്യത്തിന്റെ വിക്ഷേപണം സെപ്റ്റംബർ 7-ന് നടക്കും. മോശം കാലാവസ്ഥയെ തുടർന്ന് നീട്ടിവെച്ച ചന്ദ്രദൗത്യമാണ് നാളെ വിക്ഷേപണത്തിന് ഒരുങ്ങുന്നത്. ജപ്പാന്റെ ഔദ്യോഗിക ബഹിരാകാശ ഏജൻസിയായ ജപ്പാൻ എയറോസ്പേസ് എക്സ്പ്ലറേഷൻ ഏജൻസി(ജാക്സ)-യാണ് ചന്ദ്രദൗത്യത്തിന് നേതൃത്വം നൽകിയിരിക്കുന്നത്. സ്മാർട്ട്‌ ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിംഗ് മൂൺ അഥവാ സ്ലിം എന്ന ചെറിയ പേടകമാണ് ജാക്സ വിക്ഷേപിക്കുക. 200 കിലോഗ്രാം മാത്രമാണ് പേടകത്തിന്റെ ഭാരം.

ചന്ദ്രന്റെ തിരഞ്ഞെടുത്ത മേഖലകളിൽ കൃത്യമായി ലാൻഡ് ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യ പരീക്ഷിക്കുക എന്നതാണ് ഈ ദൗത്യത്തിലൂടെ ജാക്സ ലക്ഷ്യമിടുന്നത്. തിരഞ്ഞെടുത്ത സ്ഥലത്തിന് 100 മീറ്റർ പരിധിയിൽ പേടകം ഇറക്കാനാണ് ശ്രമിക്കുക. നിലവിൽ, ഷിയോലി എന്ന ചെറിയ ഗർത്തത്തിന് അരികിലുള്ള ചരിഞ്ഞ പ്രദേശത്താണ് ജപ്പാൻ സ്ലിം പേടകം ലാൻഡ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നത്. ഈ പ്രദേശത്തിന് 15 ഡിഗ്രിയോളം ചരിവുണ്ട്. ഏകദേശം 4 മാസത്തോളം സഞ്ചരിച്ചാണ് പേടകം ലക്ഷ്യസ്ഥാനത്ത് എത്തുക. പേടകം ഒരു മാസത്തിലധികം ചന്ദ്രന്റെ ഭ്രമണപഥത്തിൽ സമയം ചെലവഴിക്കുകയും, തുടർന്ന് ലാൻഡിംഗ് നടത്തുന്നതുമാണ്.

Also Read: വൺ അവർ ട്രേഡ് സെറ്റിൽമെന്റ് പ്ലാനുമായി സെബി എത്തുന്നു, അടുത്ത വർഷം പ്രാബല്യത്തിലാകാൻ സാധ്യത

shortlink

Related Articles

Post Your Comments

Related Articles


Back to top button