MalappuramLatest NewsKeralaNattuvarthaNews

3000 രൂപക്ക് ഡീസലടിച്ചശേഷം ജീവനക്കാരനെ കബളിപ്പിച്ച്‌ യാത്രക്കാര്‍ കടന്നുകളഞ്ഞതായി പരാതി

മലപ്പുറം: ചങ്ങരംകുളത്ത് 3000 രൂപക്ക് ഡീസലടിച്ചശേഷം ജീവനക്കാരനെ കബളിപ്പിച്ച്‌ യാത്രക്കാര്‍ കടന്നുകളഞ്ഞതായി പരാതി. ഞായറാഴ്ചയായിരുന്നു സംഭവം.

ചങ്ങരംകുളം തൃശ്ശൂര്‍ റോഡിലുള്ള പമ്പില്‍ സ്വിഫ്റ്റ് കാറിലെത്തിയവര്‍ 3000 രൂപയുടെ ഡീസല്‍ അടിച്ച ശേഷം ഉടൻ തന്നെ കടന്നുകളയുകയിരുന്നു.

Read Also : ഉദയനിധി എന്താണ് പറഞ്ഞതെന്ന് അറിയാതെ പ്രധാനമന്ത്രി അഭിപ്രായം പറയുന്നത് ശരിയല്ല: ഉദയനിധിക്ക് പിന്തുണയുമായി സ്റ്റാലിൻ

ജീവനക്കാരൻ പുറകെ ഓടിയെങ്കിലും കാറിന്റെ വേഗത മൂലം ഇവരെ പിടികൂടാൻ സാധിച്ചില്ല. തുടർന്ന്, പൊലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതികളെ കണ്ടെത്താനായിട്ടില്ല.

സിസിടിവില്‍ കാറിന്റെ നമ്പറുകള്‍ ദൃശ്യമാണെങ്കിലും ഇത് വ്യാജമാണെന്നും ഇവര്‍ക്ക് മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടായിരുന്നോ എന്നത് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button