KeralaLatest NewsNews

സ്വപ്നം തീരമണയുന്നു: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് പ്രഥമ ചരക്ക് കപ്പൽ ഒക്ടോബർ നാലിനെത്തും

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് പ്രഥമ ചരക്ക് കപ്പൽ ഒക്ടോബർ നാലിനെത്തും. വൈകുന്നേരം 4 മണിക്കാണ് വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തുന്നത്. ഒക്ടോബർ 28 ന് രണ്ടാമത്തെ കപ്പലും നവംബർ 11, 14 തീയതികളിലായി തുർന്നുള്ള ചരക്ക് കപ്പലുമെത്തുമെന്നും അധികൃതർ അറിയിച്ചു.

Read Also: വിദ്യാര്‍ഥിയെ കാര്‍ ഇടിച്ചുകൊന്ന കേസ്: പ്രതി പ്രിയരഞ്ജന്‍ പിടിയിൽ

ചൈനയിലെ ഷാങ്ഹായ് തുറമുഖത്ത് നിന്ന് തുറമുഖത്തിനാവശ്യമായ കൂറ്റൻ ക്രയിനുകൾ വഹിച്ചുകൊണ്ടാണ് ആദ്യകപ്പൽ എത്തുന്നത്. കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ് സോനോവൾ ഔദ്യോഗികമായി കപ്പലിനെ സ്വീകരിക്കും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ അദ്ധ്യക്ഷതയിൽ പോർട്ട് അങ്കണത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: രോഷം കൊണ്ട് ടിക്കറ്റ് കീറി എറിഞ്ഞ് ആരാധകർ: സംഗീത നിശയ്ക്കെതിരെ പ്രതിഷേധം, ടിക്കറ്റിന്റെ കോപ്പി അയച്ചുതരൂവെന്ന് റഹ്‌മാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button