Latest NewsNewsBusiness

ഇന്ത്യൻ ഓഹരി വിപണിയിൽ വീണ്ടും ശുഭസൂചന, ഈ ആഴ്ച ഐപിഒയ്ക്ക് എത്തുക 6 കമ്പനികൾ

കഴിഞ്ഞ മാസവും സമാനമായ രീതിയിൽ നിരവധി കമ്പനികൾ പ്രാരംഭ ഓഹരി വിൽപ്പന നടത്തിയിരുന്നു

ഇന്ത്യൻ ഓഹരി സൂചികകൾക്ക് കരുത്ത് പകരാൻ വീണ്ടും ഐപിഒ മഴ എത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഇടത്തരം ചെറുകിട സ്ഥാപനങ്ങളും അല്ലാത്തവയുമായി 6 കമ്പനികളാണ് ഈ ആഴ്ച ഐപിഒയുമായി ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നത്. കഴിഞ്ഞ മാസവും സമാനമായ രീതിയിൽ നിരവധി കമ്പനികൾ പ്രാരംഭ ഓഹരി വിൽപ്പന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ കമ്പനികളും എത്തുന്നത്. 2023-നെ അപേക്ഷിച്ച് 2022-ൽ ഐപിഒ വിപണി മാന്ദ്യമാണ് നേരിട്ടത്. എന്നാൽ, ഈ വർഷം 30 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രമുഖ കൺസ്യൂമർ ഇലക്ട്രിക് ഉൽപ്പന്ന നിർമ്മാതാക്കളായ ആർ.ആർ കേബൽ, ആഗോള ഇൻവെസ്റ്റിംഗ് കമ്പനിയായ ഗോൾഡ് മാൻ സാച്സ്, സോഫ്റ്റ്‌വെയർ സേവനങ്ങൾ നൽകുന്ന സാഗിൾ പ്രീപെയ്ഡ് ഓഷ്യൻ സർവീസസ്, ചവ്ദ ഇൻഫ്രാ, എസ്.എം.ഇ വിഭാഗത്തിൽ ഉള്ള കുന്ദൻ എഡിഫൈസ്, സെല്ലെകോർ ഗാഡ്ജറ്റ്സ് തുടങ്ങിയ കമ്പനികളാണ് ഈ ആഴ്ച ഓഹരി വിപണികൾ സാന്നിധ്യം അറിയിക്കുന്നത്. സെപ്റ്റംബർ 2 മുതൽ 9 വരെയുള്ള കാലയളവിൽ വിഷ്ണു പ്രകാശ് ആർ.പുങ്കാലിയ ലിമിറ്റഡ്, ഐ.എം.എസ് എന്നിവരും, എസ്.എം.ഇകളായ യൂണിഹെൽത്ത് കൺസൾട്ടൻസ്, ജീവൻറാം ഷിയോഡുത്രൈ ഇൻഡസ്ട്രീസ്, സെൻസൺ വാൽവ്സ് ഇന്ത്യ എന്നീ കമ്പനികൾ ഐപിഒയുമായി എത്തിയിരുന്നു. ഈ കമ്പനികളുടെ ലിസ്റ്റിംഗ് വരും ദിവസങ്ങളിൽ ഉണ്ടായിരിക്കും.

Also Read: ചലച്ചിത്ര-നാടകനടൻ വി. പരമേശ്വരൻ നായർ അന്തരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button