Latest NewsNewsTechnology

ഐക്യു Z6 ലൈറ്റ് ഓഫർ വിലയിൽ സ്വന്തമാക്കാം, ഗംഭീര ഡിസ്കൗണ്ടുമായി ആമസോൺ

ആമസോണിൽ ഐക്യു Z6 ലൈറ്റ് 5ജി 30 ശതമാനം ഡിസ്കൗണ്ടിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്

വിലക്കുറവിൽ പ്രീമിയം 5ജി ഹാൻഡ്സെറ്റ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോൺ. ഇത്തവണ ജനപ്രിയ സ്മാർട്ട്ഫോണായ ഐക്യു Z6 ലൈറ്റ് 5ജിയാണ് ഓഫർ വിലയിൽ സ്വന്തമാക്കാനുളള അവസരം ഒരുക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 50 മെഗാപിക്സൽ, 5000 എംഎഎച്ച് ബാറ്ററിയുമുളള ഈ കിടിലൻ ഹാൻഡ്സെറ്റിന് 5000 രൂപയുടെ കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഹാൻഡ്സെറ്റിന്റെ ഓഫർ വിലയും, പ്രധാന ഫീച്ചറുകളും പരിചയപ്പെടാം.

ആമസോണിൽ ഐക്യു Z6 ലൈറ്റ് 5ജി 30 ശതമാനം ഡിസ്കൗണ്ടിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 19,999 രൂപയാണ് 6 ജിബി റാമും, 128 ജിബി സ്റ്റോറേജുമുള്ള ഫോണിന്റെ യഥാർത്ഥ വില 19,999 രൂപയാണ്. 30 ശതമാനം വിലക്കിഴിവ് ഉള്ളതിനാൽ 13,999 രൂപയ്ക്ക് ഫോൺ പർച്ചേസ് ചെയ്യാൻ സാധിക്കും. കൂടാതെ, ഈ ഹാൻഡ്സെറ്റിന് പ്രത്യേക എക്സ്ചേഞ്ച് ഓഫറും ഒരുക്കിയിട്ടുണ്ട്. ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുകയാണെങ്കിൽ നിശ്ചിത ശതമാനം ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ഓഫർ ലഭിക്കുന്നതാണ്. മിസ്റ്റിക് നൈറ്റ്, സ്റ്റെല്ലാർ ഗ്രീൻ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ എത്തുന്ന ഐക്യു Z6 ലൈറ്റ് 5ജിക്ക് പരിമിത കാലത്തേക്ക് മാത്രമാണ് 30 ശതമാനം കിഴിവ് ലഭിക്കുകയുള്ളൂ.

Also Read: ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും പെട്രോളൊഴിച്ചു തീകൊളുത്തി പിതാവ്, ദമ്പതികളുടെ നില ഗുരുതരം

shortlink

Related Articles

Post Your Comments

Related Articles


Back to top button