Latest NewsKeralaNews

അലന്‍സിയറിന്റെ ഉള്ളില്‍ അടിഞ്ഞുകൂടിയിരിക്കുന്നത് പുരുഷാധിപത്യം,അത് മാറണമെങ്കില്‍ ബോധവത്കരണം ആവശ്യം: മന്ത്രി ബിന്ദു

തിരുവനന്തപുരം: നടന്‍ അലന്‍സിയറുടെ വിവാദ പരാമര്‍ശത്തിനെതിരെ മന്ത്രി ആര്‍.ബിന്ദു രംഗത്ത് വന്നു. പരാമര്‍ശം ഖേദകരമാണെന്നും അത് ഒഴിവാക്കേണ്ടതായിരുന്നെന്നും മന്ത്രി പ്രതികരിച്ചു.

‘മനസില്‍ അടിഞ്ഞുകൂടിയ പുരുഷാധിപത്യത്തിന്റെ ബഹിര്‍സ്ഫുരണമാണ് ഉണ്ടായത്. നിരന്തര ബോധവത്കരണത്തിലൂടെ മാത്രമേ അതു മാറ്റിയെടുക്കാന്‍ സാധിക്കൂ. അതുപോലൊരു വേദിയില്‍വച്ച് അത്തരമൊരു പരാമര്‍ശം ഉണ്ടാകാന്‍ പാടില്ലായിരുന്നു. നടന്റെ പ്രതികരണം നിര്‍ഭാഗ്യകരം’, മന്ത്രി കൂട്ടിച്ചേര്‍ത്തു.

Read Also: അരിക്കൊമ്പനെ ചിന്നക്കനാലില്‍ എത്തിക്കണം, ആവശ്യവുമായി ഇടുക്കി കളക്ട്രേറ്റിന് മുന്നില്‍ ധര്‍ണ

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷമാണ് അലന്‍സിയര്‍ വിവാദപരാമര്‍ശം നടത്തിയത്. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്‍പം വേണം. അത് എന്നുമേടിക്കാന്‍ പറ്റുന്നുവോ, അന്ന് അഭിനയം നിര്‍ത്തുമെന്നായിരുന്നു പരാമര്‍ശം.

തന്റെ പ്രസംഗത്തില്‍ തെറ്റില്ലെന്നും പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സംഭവം വിവാദമായതിന് ശേഷവും അലന്‍സിയര്‍ പ്രതികരിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button