Latest NewsNewsBusiness

ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിക്കുന്ന ശീലമുണ്ടോ? മാസത്തിലൊരിക്കൽ സ്റ്റേറ്റ്മെന്റ് പരിശോധിക്കേണ്ടതിന്റെ ആവശ്യകത അറിയാം

ഓരോ ഇടപാട് നടത്തുമ്പോഴും ചെലവഴിച്ച തുകയെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാകേണ്ടത് അനിവാര്യമാണ്

തിരക്കിട്ട ജീവിതത്തിനിടയിൽ വിവിധ തരത്തിലുള്ള പണമിടപാടുകൾ നടത്തുന്നവരാണ് ഭൂരിഭാഗം ആളുകളും. പലപ്പോഴും പണം ട്രാൻസ്ഫർ ചെയ്യുമെന്നല്ലാതെ, എങ്ങനെ ചെലവഴിച്ചു എന്നൊന്നും പലരും ഓർത്ത് വയ്ക്കാറില്ല. മാസാവസാനം അക്കൗണ്ട് കാലിയാകുമ്പോഴാണ് മിക്ക ആളുകളും പണം എങ്ങനെ ചെലവഴിച്ചു എന്നതിനെക്കുറിച്ച് ആശങ്കപ്പെടാറുള്ളത്. അതിനാൽ, ഓരോ ഇടപാട് നടത്തുമ്പോഴും ചെലവഴിച്ച തുകയെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാകേണ്ടത് അനിവാര്യമാണ്. അതിനാൽ, നിശ്ചിത കാലയളവിൽ ബാങ്ക് അക്കൗണ്ട് വഴി നടന്ന ഇടപാടുകളുടെ വിശദമായ റിപ്പോർട്ടായ ബാങ്ക് സ്റ്റേറ്റ്മെന്റ് ഇടയ്ക്കിടെ പരിശോധിക്കുന്നത് ഗുണം ചെയ്യും. എല്ലാ മാസവും ഒരിക്കലെങ്കിലും ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിക്കുന്നതിന്റെ ആവശ്യകത എന്തൊക്കെയെന്ന് അറിയാം.

തട്ടിപ്പുകൾ തടയാം

ഡിജിറ്റൽ ഇടപാടുകൾ വർദ്ധിച്ചതിനാൽ, അതിന് അനുപാതികമായി തട്ടിപ്പുകളുടെ എണ്ണവും ഉയർന്നിട്ടുണ്ട്. സ്റ്റേറ്റ്മെന്റ് പരിശോധിക്കുന്നതിലൂടെ നിങ്ങൾ അറിയാതെ ട്രാൻസാക്ഷൻസ് നടന്നിട്ടുണ്ടോ എന്ന് മനസിലാക്കാൻ സാധിക്കും. വഞ്ചനാപരമായ ഇടപാടുകൾ കണ്ടെത്താനും സ്റ്റേറ്റ്മെന്റ് പരിശോധിക്കുന്നത് വളരെ നല്ലതാണ്.

ആശയക്കുഴപ്പം ഒഴിവാക്കാം

മാസത്തിൽ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിക്കുന്നതിലൂടെ ഇടപാടുകളെ കുറിച്ചുള്ള വിശദാംശങ്ങൾ കൃത്യമായി മനസിലാക്കാൻ കഴിയും. അക്കൗണ്ടിലെ പണം എവിടെ, എന്തിനാണ് ചെലവഴിച്ചതെന്ന് മനസിലാക്കുകയും, രേഖകളിൽ പൊരുത്തക്കേട് ഉണ്ടെങ്കിൽ കണ്ടുപിടിക്കാനും, ഭാവിയിൽ ആശയക്കുഴപ്പം ഒഴിവാക്കാനും കഴിയും.

ബാങ്ക് ചാർജുകൾ അറിയാം

ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന വിവിധ ഇടപാടുകൾക്കും സേവനങ്ങൾക്കും പ്രത്യേക ചാർജുകൾ ഉപഭോക്താക്കളിൽ നിന്നും ഈടാക്കാറുണ്ട്. എന്നാൽ, ഇത്തരം ചാർജുകളെ കുറിച്ച് അക്കൗണ്ട് ഉടമകൾക്ക് പലപ്പോഴും ധാരണ ഉണ്ടാകാറില്ല. ചെറിയ തുകയാണെങ്കിൽ പോലും, ബാങ്കുകൾ ഈടാക്കുന്ന ചാർജുകൾ എന്തൊക്കെയാണ് അറിയാൻ സാധിക്കും.

Also Read: അന്യഗ്രഹ ജീവികളും പറക്കുതളികകളും, ചുരുളഴിയാത്ത രഹസ്യം തേടി നാസ

shortlink

Related Articles

Post Your Comments

Related Articles


Back to top button