Latest NewsIndiaNews

വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിക്കണം: ആവശ്യം ശക്തമാക്കാൻ പ്രാദേശിക പാർട്ടികൾ

ഡൽഹി: വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിക്കണമെന്ന് ആവശ്യം ശക്തമാക്കാൻ ഒരുങ്ങി പ്രാദേശിക പാർട്ടികൾ. അഞ്ച് ദിവസത്തെ പ്രത്യേക സഭാ സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി വിളിച്ച സർവകക്ഷിയോഗത്തിലാണ് ബിജെഡിയും ബിആർഎസും ഉൾപ്പെടെ നിരവധി പ്രാദേശിക പാർട്ടികൾ വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

അഞ്ച് ദിവസത്തെ സഭാ സമ്മേളനത്തിൽ വനിതാ സംവരണ ബിൽ അവതരിപ്പിക്കാനും പാസാക്കാനും വേണ്ടി വാദിക്കുമെന്ന് ബിജെഡി, ബിആർഎസ് നേതാക്കൾ പറഞ്ഞു. യോഗത്തിൽ സർക്കാരിനെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെ ഉപനേതാവും പ്രതിരോധമന്ത്രിയുമായ രാജ്‌നാഥ് സിംഗ്, കേന്ദ്രമന്ത്രിയും രാജ്യസഭയിലെ സഭാ നേതാവുമായ പിയൂഷ് ഗോയൽ, പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി എന്നിവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button