Latest NewsNewsIndia

ഇസ്ലാമിക് സ്‌റ്റേറ്റ് ആശയങ്ങള്‍ പ്രചരിപ്പിച്ചു, യുവാവിനെ അറസ്റ്റ് ചെയ്ത് എന്‍ഐഎ

ഝാര്‍ഖണ്ഡ്: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട കേസില്‍ പങ്കുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഒരാളെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയുടെ ഭാഗമായി ഏഴ് സംസ്ഥാനങ്ങളിലായി ഒമ്പത് സ്ഥലങ്ങളില്‍ സംശയാസ്പദമായ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയിലാണ് രാഹുല്‍ സെന്‍ (23) അഥവാ ഒമര്‍ എന്ന ഒമര്‍ ബഹാദൂറിനെ അറസ്റ്റ് ചെയ്തത്.

ഇയാളില്‍ നിന്ന് ലാപ്ടോപ്പുകള്‍, പെന്‍ഡ്രൈവുകള്‍, മൊബൈല്‍ ഫോണുകള്‍, ഒരു കത്തി, ഒരു മൂടുപടം, ഐഎസുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ എന്നിവയുള്‍പ്പെടെ നിരവധി കുറ്റകരമായ വസ്തുക്കള്‍ ഒമറില്‍ നിന്ന് പിടിച്ചെടുത്തു.

തീവ്രവാദവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി യുവാക്കളെ പ്രോത്സാഹിപ്പിക്കുക, യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനുമായി സോഷ്യല്‍ മീഡിയ വഴി ഐസിസ് പ്രചരണം നടത്തി, കൂടാതെ തീവ്രവാദ ഗൂഢാലോചനയില്‍ സജീവ പങ്കുവഹിച്ചതിനുമാണ് ഒമറിനെ അറസ്റ്റ് ചെയ്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button