Latest NewsNewsInternational

ലോകത്തിന് മുന്നില്‍ ഇന്ത്യ ഉയരുന്നു, എന്നാല്‍ പാകിസ്ഥാന്‍ യാചകരാഷ്ട്രം: മുന്‍ പാക് പ്രധാനമന്ത്രിയുടെ വാക്കുകള്‍ വൈറല്‍

ഇസ്ലാമാബാദ് : ഇന്ത്യയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വാനോളം പുകഴ്ത്തി മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇന്ത്യയ്ക്ക് മുന്നില്‍ അങ്ങേയറ്റം ദരിദ്രരാജ്യമാണ് ഇന്ന് പാകിസ്ഥാനെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ‘ഇന്ത്യ ഇന്ന് ചന്ദ്രനില്‍ എത്തി. ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചു . ഇന്ത്യക്ക് ഇന്ന് 600 ബില്യണ്‍ ഡോളറിന്റെ ഖജനാവുണ്ട്. അതേസമയം, ചൈനയും അറബ് രാജ്യങ്ങളും ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളില്‍ നിന്ന് 100 കോടി ഡോളര്‍ വീതം യാചിക്കുകയാണ് പാകിസ്ഥാന്‍. ഇത്തരമൊരു സാഹചര്യത്തില്‍ എന്ത് ബഹുമാനമാണ് നമുക്ക് അവര്‍ നല്‍കുക ? നമ്മള്‍ ദാരിദ്ര്യത്തിന്റെ വക്കിലാണ്’, നവാസ് ഷെരീഫ് പറഞ്ഞു.

Read Also: പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് ആരോപിച്ച് എസ്ഐയെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച സിഐയ്ക്ക് സസ്‌പെന്‍ഷന്‍

പാകിസ്ഥാന് ഈ അവസ്ഥ ഉണ്ടാക്കിയവര്‍ രാജ്യത്തെ ഏറ്റവും വലിയ കുറ്റവാളികളാണെന്നും നവാസ് ഷെരീഫ് പറഞ്ഞു. വിരമിച്ച കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ, മുന്‍ ഐഎസ്ഐ മേധാവി ഫായിസ് ഹമീദ്, മുന്‍ ചീഫ് ജസ്റ്റിസ് മിയാന്‍ സാഖിബ് നിസാര്‍ എന്നിവരാണ് രാജ്യത്തിന്റെ അവസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button