Latest NewsNewsTechnology

ഒരു വർഷം നീണ്ട കാത്തിരിപ്പ്! റിലയൻസ് ജിയോ എയർ ഫൈബർ സേവനം ഇതാ എത്തി, കിടിലൻ സവിശേഷതകൾ

599 രൂപ മുതലാണ് എയർ ഫൈബർ പ്ലാൻ ആരംഭിക്കുന്നത്

അതിവേഗം വളരുന്ന ടെക്നോളജി മേഖലയിൽ ചുവടുകൾ വീണ്ടും ശക്തമാക്കി റിലയൻസ് ജിയോ. ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ ജിയോ എയർ ഫൈബർ സേവനമാണ് എത്തിയിരിക്കുന്നത്. 5ജി കണക്ടിവിറ്റി ലഭിക്കുന്ന വൈഫൈ ഹോട്ട്സ്പോട്ടാണ് ജിയോ എയർ ഫൈബർ. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു ഉപകരണം കമ്പനി വിപണിയിലേക്ക് എത്തിച്ചത്. ആദ്യ ഘട്ടത്തിൽ ഇന്ത്യയിലെ 8 നഗരങ്ങളിലാണ് ജിയോ എയർ ഫൈബർ സേവനം എത്തിച്ചിരിക്കുന്നത്. എയർ ഫൈബർ സേവനം ലഭ്യമാകുന്ന നഗരങ്ങളെക്കുറിച്ചും, അവയുടെ പ്ലാനുകളെ കുറിച്ചും പരിചയപ്പെടാം.

അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, പൂനെ എന്നീ നഗരങ്ങളിലാണ് എയർഫൈബർ സേവനം ആദ്യ ഘട്ടത്തിൽ ലഭിക്കുക. പ്ലഗ്ഗിൽ കണക്ട് ചെയ്ത് എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഉപകരണമാണിത്. 599 രൂപ മുതലാണ് എയർ ഫൈബർ പ്ലാൻ ആരംഭിക്കുന്നത്. 3,999 രൂപ വരെയുള്ള പ്ലാനുകളും ലഭ്യമാണ്. ഉപഭോക്താക്കൾക്ക് ജിയോ 5ജി ടവർ കണക്ടിവിറ്റിയുള്ള എവിടെയും ഈ ഉപകരണം ഉപയോഗിച്ച് ഇന്റർനെറ്റ് ആസ്വദിക്കാൻ സാധിക്കും. കഴിഞ്ഞ വർഷത്തെ റിലയൻസ് ഇൻഡസ്ട്രീസിന്റെ വാർഷിക പൊതുയോഗത്തിൽ വെച്ചാണ് ജിയോ എയർ ഫൈബർ ആദ്യം പ്രഖ്യാപിച്ചത്.

Also Read: ഇപ്പോൾ മൈക്കിന് വേണ്ടിയാണ് പിടിവലി: ഇനി എന്തിനെല്ലാം വേണ്ടി അടികൂടുമെന്ന് ആർക്കറിയാമെന്ന് ഇ പി ജയരാജൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button