MollywoodLatest NewsNewsEntertainment

ക്യാമറയ്‌ക്ക് മുന്നിലൂടെ നടന്ന യുവാവിനെ തല്ലി നടി ലക്ഷ്മി മഞ്ജു, നടിയ്‌ക്കെതിരെ വിമര്‍ശനം

യുവാവ് ക്യാമറയെ മറഞ്ഞു നടന്നുപോയപ്പോഴും ലക്ഷ്മി പ്രകോപിതയായി

മോഹൻലാൽ നായകനായ മോണ്‍സ്റ്റര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലും ശ്രദ്ധ നേടിയ നടി ലക്ഷ്മി മഞ്ജു വിവാദത്തിൽ. അഭിമുഖത്തിനിടെ ക്യാമറ മറച്ചെന്ന് ആരോപിച്ച്‌ യുവാവിനെ തല്ലിയ നടി ലക്ഷ്മി മഞ്ജുവിന്റെ വീഡിയോ വൈറൽ.

സൈമ അവാര്‍ഡ് ചടങ്ങിനിടെ നടി അഭിമുഖം നൽകിയ ക്യാമറയുടെ മുന്നിലൂടെ പോയ യുവാവിനെ തല്ലുകയായിരുന്നു. ഇതിന്റെ വീഡിയോ വൈറലായതോടെ നടിയ്‌ക്കെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു.

read also: മഹാനടൻ മധുവിന് സാംസ്‌കാരിക വകുപ്പിന്റെ ആദരം: സമ്മാനം കൈമാറി മന്ത്രി സജി ചെറിയാൻ

അവാര്‍ഡ് വേദിയുടെ റെഡ് കാര്‍പ്പറ്റില്‍ സംസാരിക്കുന്നതിനിടെ യുവാവ് ക്യാമറയ്‌ക്ക് മുന്നിലൂടെ നടന്നുപോകുമ്പോള്‍ നടി യുവാവിന്റെ തോളില്‍ കൈ വീശി അടിക്കുകയായിരുന്നു. ഇന്റര്‍വ്യൂവര്‍ ചിരിക്കുന്നുണ്ടെങ്കിലും ലക്ഷ്മി ദേഷ്യത്തില്‍ നില്‍ക്കുന്നതും കാണാം.

കുറച്ചു കഴിഞ്ഞപ്പോള്‍ മറ്റൊരാളും ക്യാമറയെ മറഞ്ഞു നടന്നുപോയപ്പോഴും ലക്ഷ്മി പ്രകോപിതയായി. ‘ചേട്ടാ ക്യാമറയുടെ പിന്നിലേക്ക് പോകൂ’ എന്ന് ആക്രോശിക്കുന്നതും വീഡിയോയിൽ കാണാം

shortlink

Post Your Comments


Back to top button