Latest NewsNewsBusiness

ടിന്നിലടച്ച പാനീയങ്ങൾക്ക് വിട! വിൽപ്പന നിർത്തിവെച്ച് ഈ വിമാന കമ്പനി, കാരണം ഇത്

വിമാന കമ്പനികൾ അധിക നിരക്ക് ഈടാക്കാൻ വിവിധ മാർഗങ്ങൾ തേടുന്ന സാഹചര്യത്തിലാണ് ഇൻഡിഗോയുടെ ഈ തീരുമാനം

ടിന്നിലടച്ച പാനീയങ്ങൾ യാത്രക്കാർക്ക് നൽകുന്നത് നിർത്തിവെച്ച് രാജ്യത്തെ ചെലവ് കുറഞ്ഞ വിമാന കമ്പനികളിൽ ഒന്നായ ഇൻഡിഗോ. ഇനി മുതൽ തങ്ങളുടെ വിമാനങ്ങളിൽ ടിന്നിലടച്ച പാനീയങ്ങൾ വിൽക്കില്ലെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണയായി യാത്രക്കാർക്ക് ആവശ്യമായ ലഘുഭക്ഷണം കമ്പനി വിതരണം ചെയ്യാറുണ്ട്. ഇതിനോടൊപ്പമാണ് ടിന്നിലടച്ച പാനീയങ്ങളും നൽകാറുള്ളത്. എന്നാൽ, ഇവ നിരോധിച്ച സാഹചര്യത്തിൽ ഇനി കോംപ്ലിമെന്ററിയായി ഒരു ഗ്ലാസ് ജ്യൂസോ, മറ്റ് പാനീയങ്ങളോ ആണ് നൽകുക.

വിമാന കമ്പനികൾ അധിക നിരക്ക് ഈടാക്കാൻ വിവിധ മാർഗങ്ങൾ തേടുന്ന സാഹചര്യത്തിലാണ് ഇൻഡിഗോയുടെ ഈ തീരുമാനം. അതേസമയം, പാനീയങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയ നടപടിക്കെതിരെ ചില യാത്രക്കാർ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, ഗോ ഗ്രീനിനോടുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ശീതള പാനീയങ്ങളുടെ ക്യാനുകൾ ഒഴിവാക്കാൻ കാരണമെന്ന് ഇൻഡിഗോ വ്യക്തമാക്കി. ലഘുഭക്ഷണത്തോടൊപ്പം ഒരു ഗ്ലാസ് ജ്യൂസ് നൽകുന്നതിനാൽ, ദിവസേന ആയിരക്കണക്കിന് ക്യാനുകൾ വലിച്ചെറിയുന്നത് ഒഴിവാക്കാൻ സാധിക്കും.

Also Read: കേരളം കടം വാങ്ങി വികസിക്കും, അങ്ങനെ വരുന്ന ബാധ്യതകൾ ആ വികസനത്തിലൂടെ തീർക്കും: ഇപി ജയരാജൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button