Latest NewsNewsInternational

സ്വിറ്റ്‌സര്‍ലാന്‍ഡിലും ബുര്‍ഖയ്ക്ക് നിരോധനം

ബേണ്‍: സ്വിറ്റ്‌സര്‍ലാന്‍ഡിലും മതവസ്ത്രമായ ബുര്‍ഖയ്ക്ക് നിരോധനം വരുന്നു. സ്വിസ് പാര്‍ലമെന്റ് ബുര്‍ഖ നിരോധിക്കുന്നതിന് അംഗീകാരം നല്‍കി. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്നും സ്വിറ്റ്‌സര്‍ലാന്‍ഡ് ഗവണ്‍മെന്റ് അറിയിച്ചു.

Read Also: ആറുദിവസം മുന്‍പ് കാണാതായ ആളെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ദേശീയ കൗണ്‍സില്‍ അവതരിപ്പിച്ച ബില്ലിന് 151-29 വോട്ടോട് കൂടിയാണ് പിന്തുണ ലഭിച്ചത്. രാജ്യത്ത് സ്ത്രീകള്‍ ബുര്‍ഖ ധരിക്കുന്നതുമായി ബന്ധപ്പെട്ട് ഹിതപരിശോധന നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്വിസ് പാര്‍ലമെന്റ് നിരോധനം ഏര്‍പ്പെടുത്തിയത്. ബുര്‍ഖ, ഹിജാബ്, മാസ്‌കുകള്‍ പോലുള്ള എല്ലാ ശിരോവസ്ത്രങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുന്നതിനാണ് സ്വിസ് വോട്ടര്‍മാര്‍ അനുകൂലമായി പ്രതികരിച്ചത്.

ബുര്‍ഖ നിരോധിക്കണമെന്ന പ്രചരണ സമയത്ത് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിരവധി മുസ്ലിം ഗ്രൂപ്പുകള്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. രാജ്യത്തുടനീളം മുസ്ലിം വിരുദ്ധ വികാരം പടരുന്നതാണ് വോട്ടെടുപ്പില്‍ പ്രതിഫലിക്കുന്നതെന്ന് സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഇസ്ലാമിക് സെന്‍ട്രല്‍ കൗണ്‍സില്‍ കുറ്റപ്പെടുത്തി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button