Latest NewsKeralaNewsTechnology

ലോൺ ആപ്പുകൾക്ക് പൂട്ട് വീഴുന്നു: ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഉടൻ നീക്കം ചെയ്തേക്കും, നോട്ടീസ് നൽകി സൈബർ വിഭാഗം

72 ആപ്പുകൾ നീക്കം ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്

അനധികൃതമായി പ്രവർത്തിക്കുന്ന ലോൺ ആപ്പുകൾക്കെതിരെ നടപടി കടുപ്പിച്ച് പോലീസ്. റിപ്പോർട്ടുകൾ പ്രകാരം, ലോൺ ആപ്പുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് സൈബർ ഓപ്പറേഷൻസ് എസ്പി ഹരിശങ്കർ ഗൂഗിളിനും, ഡൊമൈൻ രജിസ്ട്രാർക്കും നോട്ടീസ് അയച്ചു. 72 ആപ്പുകൾ നീക്കം ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവയിൽ ഭൂരിഭാഗവും മൗറീഷ്യസ്, സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോൺ ആപ്പുകളാണ്. വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ആപ്പുകളായതിനാലാണ് പോലീസ് ഗൂഗിളിനെ സമീപിച്ചത്.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഉടൻ തന്നെ ഇത്തരം ലോൺ ആപ്പുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആപ്പുകൾക്ക് പുറമേ, ഇതുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളും നീക്കം ചെയ്യണമെന്നാണ് പോലീസിന്റെ ആവശ്യം. ലോൺ ആപ്പുകളുടെ മറവിൽ നടക്കുന്ന തട്ടിപ്പുകൾ വർദ്ധിച്ചതോടെയാണ് പോലീസ് നടപടി കടുപ്പിച്ചത്. അംഗീകാരമില്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പയെടുത്ത് തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിൽ പരാതി നൽകാൻ പ്രത്യേക വാട്സ്ആപ്പ് നമ്പർ പോലീസ് അവതരിപ്പിച്ചിരുന്നു. 9497980900 എന്ന വാട്സ്ആപ്പ് നമ്പർ മുഖാന്തരമാണ് പരാതികൾ അറിയിക്കാൻ സാധിക്കുക.

Also Read: വർഗീയതയും അഴിമതിയും കൊണ്ട് നിറഞ്ഞതാണ് ബി.ജെ.പി സർക്കാർ: വിമർശിച്ച് എം.കെ സ്റ്റാലിൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button