KeralaLatest NewsNews

കൊല്ലം തുറമുഖത്ത് മൂന്ന് മാസത്തിനുളളിൽ യാത്രാ കപ്പലുകൾ വന്നുപോകുന്ന സാഹചര്യം ഉറപ്പാക്കണം: ധനമന്ത്രി

കൊല്ലം: കൊല്ലം തുറമുഖത്ത് മൂന്ന് മാസത്തിനുളളിൽ യാത്രാ കപ്പലുകൾ വന്നുപോകുന്ന സാഹചര്യം ഉറപ്പാക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലയിൽ നടപ്പിലാക്കുന്ന പ്രധാന പദ്ധതികളുടെ നിർവഹണ പുരോഗതി വിലയിരുത്താൻ വിളിച്ചുചേർത്ത യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

Read Also: നീലഗിരി ബസ് അപകടം: മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി

തുറമുഖത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ പിന്തുണ സർക്കാർതലത്തിൽ നൽകിയിട്ടുണ്ട്. ഇമിഗ്രേഷൻ സംവിധാനം, സുരക്ഷാക്രമീകരണം തുടങ്ങി കേന്ദ്ര സർക്കാർ അനുമതി ആവശ്യമുള്ളവ അടിയന്തരമായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്താൻ പോർട്ട് ഓഫീസറെ ചുമതലപ്പെടുത്തി. യാത്രാക്കപ്പലുകൾ തുറമുഖത്ത് എത്തുന്നതിനുള്ള സാഹചര്യമാണ് നിലനിൽക്കുന്നത്. ലക്ഷദ്വീപിൽ നിന്നുള്ള കപ്പലുകൾ കൊല്ലം തുറമുഖം വഴി സഞ്ചാരം നടത്തുന്നതിന് സന്നദ്ധവുമാണ്. ഫ്ളോട്ടിംഗ് ഡോക്ക് ഉൾപ്പടെ സംവിധാനങ്ങൾ ഏർപ്പെടുത്തുക വഴി ചരക്ക് കപ്പലുകളുടെ വരവും ഉറപ്പാക്കാനാകും. തുറമുഖം പൂർണതോതിൽ പ്രവർത്തനസജ്ജമാക്കുന്നത് സംബന്ധിച്ച് തുറമുഖ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ ഉന്നതതല യോഗം വിളിക്കും.

ജില്ലയിലെ വിനോദസഞ്ചാര സാധ്യതകൾ പരമാവധി വിനിയോഗിക്കുന്നതിന് അനുയോജ്യമായ പദ്ധതികൾ രൂപീകരിക്കാൻ ടൂറിസം വകുപ്പ് പ്രത്യേക പദ്ധതികൾ തയ്യാറാക്കണം. ഉദ്യോഗസ്ഥതലത്തിൽ ഇതിനായി അടിയന്തര നടപടി കൈക്കൊള്ളണം. തുടങ്ങിവയ്ക്കുന്ന ജൈവവൈവിദ്ധ്യ പദ്ധതിയുടെ നിർവഹണവും വേഗത്തിലാക്കണം.

കിഫ്ബി ഫണ്ട് വിനിയോഗിച്ച് ജില്ലാ ആശുപത്രിയിൽ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളുടെ പുരോഗതിയും വിലയിരുത്തി. സമയബന്ധിത പൂർത്തീകരണത്തിന് ബന്ധപ്പെട്ട വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കാൻ നിർദ്ദേശം നൽകി.

കേരള റോഡ് ഫണ്ട് ബോർഡിന്റെ പരിധിയിലുള്ള ജോലികളും കൃത്യതയോടെ നടപ്പിലാക്കണം. തീരദേശ ഹൈവേയുടെ ഒന്നും രണ്ടും റീച്ചുകളുടെ നിർമാണത്തിന് നേരിടുന്ന തടസ്സങ്ങൾ ഒഴിവാക്കാൻ ഉദ്യോഗസ്ഥതല ഇടപെടൽ കൂടുതൽ കാര്യക്ഷമമാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

Read Also: ഇരുവഴിഞ്ഞിപ്പുഴ കടലിന് സ്വന്തമാണെങ്കിൽ, എസി മൊയ്തീൻ വിയ്യൂർ ജയിലിന് സ്വന്തമാകും: പരിഹസിച്ച് കെ സുധാകരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button