Latest NewsNewsIndia

മണിപ്പൂര്‍ കലാപത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഒരാളെ എന്‍ഐഎ അറസ്റ്റ് ചെയ്തു

 

ന്യൂഡല്‍ഹി : മണിപ്പൂര്‍ കലാപത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഒരാളെ എന്‍ഐഎ അറസ്റ്റ് ചെയ്തു. മ്യാന്‍മര്‍, ബംഗ്ലാദേശ് ഭീകരവാദ സംഘങ്ങളെ ഉപയോഗിച്ച് മണിപ്പൂരില്‍ കലാപം സൃഷ്ടിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍, സെയ് മിന്‍ലുന്‍ ഗാംഗ്‌ടെ എന്ന വ്യക്തിയെ ചുരാചന്ദ്പൂരില്‍ നിന്നാണ് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. മണിപ്പൂരിലെ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തിനെതിരെ യുദ്ധത്തിന് ശ്രമം നടത്തിയെന്നാണ് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്. മണിപ്പൂരിലെ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തിനെതിരെ യുദ്ധത്തിന് ശ്രമം നടത്തിയെന്നും എന്‍ഐഎ കണ്ടെത്തി.

Read Also: പോളിസിസ്റ്റിക് ഓവറി സിൻഡ്രോം നിയന്ത്രിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്

അതേ സമയം, മണിപ്പൂര്‍ മന്ത്രി എല്‍ സുസീന്ദ്രോയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button