Latest NewsNewsBeauty & StyleLife StyleHealth & Fitness

താരനകറ്റാൻ ഇതാ ചില എളുപ്പവഴികൾ

പലരും നേരിടുന്ന ഒരു പ്രശ്നമാണ് താരൻ. താരനകറ്റാൻ ചില വിദ്യകൾ നമുക്ക് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്നതാണ്. അവ എന്തെന്ന് നോക്കാം.

വെളിച്ചെണ്ണ

താരൻ അകറ്റാൻ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ ശരിയായ രീതിയിൽ ഉപയോ​ഗിച്ചാൽ മാത്രമേ താരൻ മാറുകയുള്ളൂ. ആദ്യം ഷാംപൂ തേച്ച് തല കഴുകുക. കണ്ടീഷണർ ഉപയോഗിക്കരുത്. വീതിയുള്ള പല്ലുകളുള്ള ചീപ്പ് ഉപയോഗിച്ച്, മുടി നനവോടെ വിടർത്തുക. തുടർന്ന്, വെളിച്ചെണ്ണ തലയോട്ടിയിൽ തേച്ച് മസാജ് ചെയ്യുക. ചൂടുള്ള ഒരു ടവൽ ഉപയോഗിച്ച് മുടി പൊതിയുക. തലയോട്ടിക്ക് ചുറ്റും ചൂടു കൂട്ടാനാണിത്. അരമണിക്കൂറിനു ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. പൂർണമായും എണ്ണമയം നീക്കം ചെയ്യുക.

ചെറുനാരങ്ങ

ചെറുനാരങ്ങ താരൻ അകറ്റാൻ സഹായിക്കും. നാരങ്ങാനീര് തലയോട്ടിയിൽ പുരട്ടി നന്നായി തടവുക. എല്ലായിടത്തും ഇത് എത്തുന്നുണ്ടെന്ന് ഉറപ്പിക്കണം. ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര് ഒരു കപ്പു വെള്ളത്തിൽ ചേർത്ത് തലയിൽ തേച്ച് കഴുകുക. താരൻ പൂർണമായി മാറും വരെ ഇത് ദിവസവും ചെയ്യുക.

Read Also : ഗോവിന്ദനെതിരായ വിനോദിനി ബാലകൃഷ്ണന്റെ പരാമര്‍ശം; എം.വി ഗോവിന്ദന്റെ പ്രതികരണം

വെളുത്തുള്ളി

താരൻ അകറ്റാൻ വെളുത്തുള്ളി സഹായിക്കും. വെളുത്തുള്ളി ചതച്ച് തലയിൽ തേക്കുക. ഇതിനൊപ്പം അൽപം തേൻ കൂടി ചേർക്കാൻ മറക്കരുത്. ഇത് വെളുത്തുള്ളിയുടെ ഗന്ധം അകറ്റും.

കറ്റാർവാഴ

കറ്റാർവാഴ മുടി വളർച്ചയ്ക്ക് സഹായിക്കുന്നതോടൊപ്പം താരൻ അകറ്റാനും ഫലപ്രദമാണ്. കറ്റാർവാഴ ജെൽ തലയിൽ പുരട്ടി തിരുമ്മുക. ഏതാനും മിനിറ്റുകൾക്കു ശേഷം കഴുകിക്കളയാം. താരനും തലയിലെ ചൊറിച്ചിലും മാറ്റാൻ ഇത് സഹായിക്കും. ആഴ്ചയിൽ മൂന്നു തവണ ഇതു ചെയ്യുന്നത് നല്ലതാണ്.

ബേക്കിങ്ങ് സോഡ

ബേക്കിങ്ങ് സോഡ തലയോട്ടിയിൽ അധികമുള്ള സെബം നീക്കം ചെയ്യാൻ സഹായിക്കും. താരന് കാരണമാകുന്ന ഫംഗൽ ഇൻഫ്ലമേഷൻ മാറാനുള്ള നാച്വറൽ ആന്റിസെപ്റ്റിക് ആണ് ബേക്കിങ്ങ് സോഡ. ഇതിൽ 2 ടീസ്പൂൺ ആപ്പിൾ സിഡർ വിനഗർ ചേർക്കുക. ഇത് തലയോട്ടിയിൽ പുരട്ടി ഏതാനും മിനിറ്റ് മസാജ് ചെയ്യുക. ശേഷം തണുത്ത വെള്ളത്തിൽ തല കഴുകുക. ആഴ്ചയിൽ രണ്ടു തവണ ഇത് ആവർത്തിക്കുന്നത് താരനകറ്റും.

shortlink

Related Articles

Post Your Comments

Related Articles


Back to top button