AgricultureKeralaLatest NewsNews

മഴക്കെടുതി: കൃഷിനാശം അറിയിക്കാൻ പ്രത്യേക കൺട്രോൾ റൂമുകൾ ആരംഭിച്ച് കൃഷി വകുപ്പ്

ഓരോ ജില്ലയിലും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിലെ ഫോൺ നമ്പറുകൾ കൃഷിവകുപ്പ് പങ്കുവെച്ചിട്ടുണ്ട്

സംസ്ഥാനത്ത് മഴക്കെടുതി മൂലം ഉണ്ടാകുന്ന കൃഷിനാശം റിപ്പോർട്ട് ചെയ്യാൻ പ്രത്യേക കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാതലത്തിലാണ് കൺട്രോൾ റൂമുകൾ സജ്ജീകരിച്ചിരിക്കുന്നത്. മഴയെ തുടർന്ന് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും, ദുരന്ത ലഘൂകരണത്തിനുമായി കർഷകർക്ക് കൺട്രോൾ റൂമുകളെ ബന്ധപ്പെടാവുന്നതാണ്. ഓരോ ജില്ലയിലും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിലെ ഫോൺ നമ്പറുകൾ കൃഷിവകുപ്പ് പങ്കുവെച്ചിട്ടുണ്ട്.

നാശനഷ്ടം സംഭവിച്ചാൽ കൃഷിവകുപ്പിന്റെ എയിംസ് പോർട്ടലിലൂടെ ധനസഹായത്തിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. www.aims.kerala.gov.in എന്ന വെബ്സൈറ്റാണ് സന്ദർശിക്കേണ്ടത്. ഈ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് കൃഷിഭൂമിയുടെയും, നശിച്ച കാർഷിക വിളകളുടെയും സംബന്ധിച്ച വിവരങ്ങൾ ചേർത്ത് കൃഷിഭവനിലേക്ക് ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് കേരള അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റിന്റെ വെബ്സൈറ്റും സന്ദർശിക്കാവുന്നതാണ്.

കൺട്രോൾ റൂമുകൾ

  • തിരുവനന്തപുരം: 9495538952, 9447816780
  • കൊല്ലം: 9447349503, 9497158066
  • പത്തനംതിട്ട: 9446041039, 9446324161
  • ആലപ്പുഴ: 9446487335, 9539592598
  • കോട്ടയം: 9447659566, 7561818724
  • എറണാകുളം: 9497678634, 9383471180
  • തൃശൂർ: 9446549273, 8301063659
  • ഇടുക്കി: 9447037987, 9383470825
  • പാലക്കാട്: 9446175873, 9074144684
  • മലപ്പുറം: 9495206424, 9383471623
  • കോഴിക്കോട്: 9847402917, 9383471784
  • വയനാട്: 9495622176, 9495143422
  • കണ്ണൂർ: 9383472028, 9497851557
  • കാസർകോട്: 9383471961, 9447089766

shortlink

Related Articles

Post Your Comments

Related Articles


Back to top button