KozhikodeKeralaNattuvarthaNews

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്റിന്റെ ബൈ​ക്ക് മോ​ഷ്ടി​ച്ചു: യുവാവ് അറസ്റ്റിൽ

കൊ​ടി​യ​ത്തൂ​ർ പ​റ​ക്കു​ഴി ഫാ​രി​സി​(22)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

മാ​വൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്റ് ടി. ​ര​ഞ്ജി​ത്തി​ന്റെ ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റിൽ. കൊ​ടി​യ​ത്തൂ​ർ പ​റ​ക്കു​ഴി ഫാ​രി​സി​(22)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. മാ​വൂ​ർ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടി​ന് ആണ് സംഭവം. പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ അ​നു​രാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മാ​വൂ​ർ അ​ങ്ങാ​ടി​യി​ൽ ന​ട​ത്തി​യ പൊ​ലീ​സ് പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ള​വ് പോ​യ ബൈ​ക്ക് സ​ഹി​തം യുവാവിനെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ഹമാസിന്റെ വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രായേലില്‍ സ്ഥിതി ഗുരുതരമെന്ന് മലയാളികള്‍

മേ​യ് 31-ന് ​മാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീസി​നു സ​മീ​പം നി​ർ​ത്തി​യി​ട്ട​പ്പോ​ഴാ​ണ് പ​ൾ​സ​ർ ബൈ​ക്ക് മോ​ഷ​ണം പോ​യ​ത്. ര​ഞ്ജി​ത്തി​ന്റെ പ​രാ​തി​യി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ബൈ​ക്ക് സ​ഹി​തം യു​വാ​വ് പി​ടി​യി​ലാ​യ​ത്. കു​ന്ദ​മം​ഗ​ലം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button