Latest NewsNewsTechnology

ക്രിക്കറ്റ് ആരാധകർക്ക് സന്തോഷവാർത്ത! ബഡ്ജറ്റ് നിരക്കിൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്ലാനുകളുമായി ജിയോ

അൺലിമിറ്റഡ് വോയിസ്, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രൈബ് എന്നിവ ഉൾപ്പെടെയുള്ള പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്

രാജ്യത്ത് ക്രിക്കറ്റ് ആരവങ്ങൾക്ക് തുടക്കമായതോടെ ഉപഭോക്താക്കൾക്ക് കിടിലൻ പ്ലാനുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ. ഇത്തവണ ക്രിക്കറ്റ് ആരാധകർക്കായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്ലാനുകളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ഡാറ്റ, അൺലിമിറ്റഡ് വോയിസ്, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ എന്നിവ ഉൾപ്പെടെയുള്ള പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രതിമാസ, ത്രൈമാസ, വാർഷിക എന്നീ കാലാവധികളിലാണ് പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാക്കുക.

അടിസ്ഥാന പ്ലാൻ 328 രൂപയുടേതാണ്. ഈ പ്ലാനിൽ പ്രതിദിനം 1.5 ജിബി ഹൈ സ്പീഡ് ഡാറ്റയും, മൂന്ന് മാസത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ലഭിക്കുന്നതാണ്. 84 ദിവസം കാലാവധിയുള്ള 758 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ പ്രതിദിനം 1.5 ജിബി അതിവേഗ ഡാറ്റയും മൂന്ന് മാസത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ലഭിക്കും. ഇതിനുപുറമേ, 388 രൂപയുടെയും, 808 രൂപയുടെയും പ്ലാനുകൾക്ക് 28 ദിവസം, 84 ദിവസം എന്നിങ്ങനെ 2 ജിബി അതിവേഗ ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ മൂന്ന് മാസത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനാണ് ലഭിക്കുക.

Also Read: അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം കാണാം! ഈ സംസ്ഥാനങ്ങളിൽ നിന്ന് പ്രത്യേക വന്ദേ ഭാരത് സർവീസ് നടത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button