Latest NewsNewsTechnology

വിലപ്പെട്ട വസ്തുക്കൾ ഇനി നഷ്ടമാകില്ല! ഗാലക്സി സ്മാർട്ട് ടാഗ് 2 അവതരിപ്പിക്കാൻ ഒരുങ്ങി സാംസംഗ്

സ്മാർട്ട് ടാഗിലെ ലോസ്റ്റ് മോഡ് ഉപയോഗിച്ച് ഉപഭോക്താവിന് കോൺടാക്ട് ഒരു ടെക്സ്റ്റ് മെസേജിന്റെ സഹായത്തോടെ ടാഗിൽ ചേർക്കാൻ കഴിയും

വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടമാകാതെ സൂക്ഷിക്കാൻ പുതിയ ഗാലക്സി സ്മാർട്ട് ടാഗ് 2 വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി പ്രമുഖ ഇലക്ട്രോണിക്സ് ഗാഡ്ജറ്റ് നിർമ്മാതാക്കളായ സാംസംഗ്. രണ്ട് വർഷം മുൻപാണ് സാംസംഗ് ആദ്യ സ്മാർട്ട് ടാഗ് അവതരിപ്പിച്ചത്. നിരവധി ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഇതിന്റെ പുതിയ പതിപ്പാണ് ഇത്തവണ വിപണിയിൽ എത്തിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഗാലക്സി സ്മാർട്ട് ടാഗ് 2 ഒക്ടോബർ 11-ന് ആഗോള വിപണിയിൽ അവതരിപ്പിക്കും. വിലപ്പെട്ട വസ്തുക്കളെ കണ്ടെത്തുന്നതിനും, വളർത്തു മൃഗങ്ങൾ എവിടെയാണെന്ന് അറിയുന്നതിനുമെല്ലാം ഈ സ്മാർട്ട് ടാഗ് പ്രയോജനപ്പെടുത്താവുന്നതാണ്.

സ്മാർട്ട് ടാഗിലെ ലോസ്റ്റ് മോഡ് ഉപയോഗിച്ച് ഉപഭോക്താവിന് കോൺടാക്ട് ഒരു ടെക്സ്റ്റ് മെസേജിന്റെ സഹായത്തോടെ ടാഗിൽ ചേർക്കാൻ കഴിയും. ടാഗ് ഘടിപ്പിച്ചിട്ടുള്ള വളർത്തുമൃഗമോ, വിലപ്പെട്ട വസ്തുക്കളോ നഷ്ടമായാൽ, അവ മറ്റാർക്കെങ്കിലും കണ്ടുകിട്ടിയാൽ അയാൾക്ക് അവരുടെ എൻഎഫ്സി സംവിധാനമുള്ള സ്മാർട്ട്ഫോൺ ഉപയോഗിച്ച് ടാഗ് സ്കാൻ ചെയ്ത് യഥാർത്ഥ ഉടമയെ കണ്ടെത്താൻ സാധിക്കും. എൻഎഫ്സി സംവിധാനമുള്ള സ്മാർട്ട്ഫോണിൽ മാത്രമാണ് ടാഗ് സപ്പോർട്ട് ചെയ്യുകയുള്ളൂ. പരമാവധി 700 ദിവസം വരെയാണ് പവർ സേവിംഗ് മോഡിൽ സ്മാർട്ട് ടാഗ് വാഗ്ദാനം ചെയ്യുന്ന ബാറ്ററി ലൈഫ്. സാധാരണ മോഡിലാണെങ്കിൽ 500 ദിവസം വരെയാണ്  ചാർജ് ലഭിക്കുക.

Also Read: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്

shortlink

Related Articles

Post Your Comments

Related Articles


Back to top button