KeralaLatest NewsInternational

പലസ്തീനിൽ അനധികൃതമായികുടിയേറുന്നു: ജൂതന്മാർക്കെതിരെ കേരളത്തില്‍ സിപിഎം കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ഗാസയുടെ ഇന്നത്തെ അവസ്ഥ ദയനീയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ജൂതൻമാർ പലസ്തീനിൽ അനധികൃതമായി കുടിയേറുന്നു. രണ്ടു ഭാഗത്തും വലിയകുരുതിയാണ് നടന്നത്. ഹമാസ് ഇപ്പോൾ നടത്തിയ ആക്രമണം പരിഹാരമല്ലെന്നും അദ്ദേഹം പറഞ്ഞു. മധ്യേഷ്യയിൽ സമാധാനം ഉറപ്പു വരുത്തണം. ഈ മാസം 20 മുതൽ സിപിഎം ഏരിയ തലങ്ങളിൽ വലിയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

മധ്യേഷ്യയിൽ ഏറെ കാലമായി പരിഹരിക്കപ്പെടാത്ത പ്രശ്നമാണ് ഇപ്പോഴത്തെ ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ എത്തിയിരിക്കുന്നതെന്ന് ഗോവിന്ദന്‍ പറഞ്ഞു. പലസ്തീൻ ജനതക്ക് സ്വന്തമായ രാജ്യം വേണമെന്ന ഐക്യരാഷ്ട്ര സഭയുടെ ആവശ്യം പോലും നടപ്പായില്ല. സിപിഎം കേന്ദ്ര കമ്മിറ്റി ഇക്കാര്യം വിശദമായി ചർച്ച ചെയ്തു. വെസറ്റ് ബാങ്കിൽ മാത്രം 200 ലധികം പേരെ ഇസ്രയേൽ കൊലപ്പെടുത്തി.

വടക്കൻ ഗാസയിലെ 11 ലക്ഷം ജനങ്ങളോട് 24 മണിക്കൂറിനുള്ളിൽ നാട് വിടാൻ ഇസ്രയേൽ സൈന്യം നിർദേശിച്ചു. എന്നാൽ, നിർദേശം അവഗണിച്ച് മേഖലയിൽ തന്നെ തുടണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. ഹമാസിന്‍റെ പിടിയിലുള്ള 150 ബന്ദികളിൽ 13 പേർ ഇസ്രയേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് ഹമാസ് അറിയിച്ചു. ഗാസയിൽ ഇസ്രയേലിന്‍റെ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1500 കടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button