Latest NewsNewsTechnology

ജിയോമാക്ക് 11 ഇപ്പോൾ തന്നെ ഓഫർ വിലയിൽ സ്വന്തമാക്കാം! സുവർണ്ണാവസരവുമായി ആമസോൺ

ലോഞ്ച് ചെയ്യുന്ന സമയത്ത് ജിയോമാക്ക് 11 ലാപ്ടോപ്പുകളുടെ യഥാർത്ഥ വില 25,000 രൂപയായിരുന്നു

ജിയോ അടുത്തിടെ വിപണിയിൽ അവതരിപ്പിച്ച ജിയോമാക്ക് 11 ലാപ്ടോപ്പുകൾ ഓഫർ വില സ്വന്തമാക്കാൻ അവസരം. പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണാണ് ഓഫർ വിലയിൽ ഈ ലാപ്ടോപ്പ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. വിദ്യാർത്ഥികൾക്കും, ഉപഭോക്താക്കൾക്കും കുറഞ്ഞ വിലയിൽ വാങ്ങാൻ സാധിക്കുന്ന ലാപ്ടോപ്പ് എന്ന സവിശേഷതയും ജിയോമാക്ക് 11-ന് ഉണ്ട്. പരിമിത കാലത്തേക്ക് മാത്രം ലഭിക്കുന്ന ഈ ഓഫറുകളെ കുറിച്ച് കൂടുതൽ അറിയാം.

ലോഞ്ച് ചെയ്യുന്ന സമയത്ത് ജിയോമാക്ക് 11 ലാപ്ടോപ്പുകളുടെ യഥാർത്ഥ വില 25,000 രൂപയായിരുന്നു. ഓഗസ്റ്റിലാണ് ജിയോ ഈ ലാപ്ടോപ്പ് വിപണിയിൽ എത്തിച്ചത്. എന്നാൽ, ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഭാഗമായി ജിയോമാക്ക് 11 ലാപ്ടോപ്പുകൾ വെറും 14,499 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആമസോണിന് പുറമേ, ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റിലും 14,499 രൂപയ്ക്ക് ഈ ലാപ്ടോപ്പ് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഉപഭോക്താക്കൾക്ക് നോ-കോസ്റ്റ് ഇഎംഐ, ബാങ്ക് ഓഫറുകൾ, മറ്റു പ്രമോഷനുകൾ തുടങ്ങിയവ ലഭ്യമാണ്. ജിയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഈ ലാപ്ടോപ്പിൽ നിരവധി ഫീച്ചറുകൾ ലഭ്യമാണ്.

Also Read: വോൾവോ സി40 റീചാർജ് വാങ്ങാൻ ഇനി ചെലവേറും, നിരക്കുകൾ ഉയർത്തി കമ്പനി

shortlink

Related Articles

Post Your Comments

Related Articles


Back to top button