Latest NewsNewsTechnology

ഡിസ്പ്ലേയിൽ സ്ക്രാച്ച് വീണാൽ സർവീസ് സെന്ററിൽ പോകേണ്ട! സെൽഫ് ഹീലിംഗ് ഡിസ്പ്ലേ ഉടൻ എത്തുന്നു, അറിയാം സവിശേഷതകൾ

2028 ഓടെയാണ് ഇത്തരം ഡിസ്പ്ലേ ഉള്ള സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തുക

സ്മാർട്ട്ഫോണുകളുടെ ഡിസ്പ്ലേയിൽ സ്ക്രാച്ചും മറ്റും സംഭവിക്കുമ്പോൾ സർവീവ് സെന്ററിൽ എത്തി അവ പരിഹരിക്കാറാണ് പതിവ്. എന്നാൽ, ഡിസ്പ്ലേയിൽ വരുന്ന സ്ക്രാച്ചുകൾ സ്വയം പരിഹരിക്കാൻ കഴിഞ്ഞാലോ? ഇത്തരത്തിൽ സ്വയം പരിഹരിക്കാൻ കഴിയുന്ന ഡിസ്പ്ലേയുള്ള സ്മാർട്ട്ഫോണുകൾ ഉടൻ വിപണിയിൽ എത്തുമെന്നാണ് സൂചന. സിസിഎസ് ഇൻസൈറ്റിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, സ്ക്രീനിൽ സ്ക്രാച്ച് വീണാൽ അന്തരീക്ഷത്തിലെ വായുവും ബാഷ്പവുമായി ചേർന്ന് പുതിയ വസ്തു രൂപീകരിക്കപ്പെടുകയും അതുവഴി സ്ക്രീനിൽ വന്ന വരകൾ ഇല്ലാതാക്കുകയും ചെയ്യുന്ന നാനോ കോട്ടിംഗ് സംവിധാനമുള്ള സ്ക്രീനാണ് വികസിപ്പിക്കുക.

സമാനമായ രീതിയിൽ 2013-ൽ എൽജി ഫ്ലക്സ് എന്ന പേരിൽ കർവ്ഡ് ഡിസ്പ്ലേയുള്ള സ്മാർട്ട്ഫോണുകളെ കുറിച്ചുള്ള വാർത്തകൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. നാനോ കോട്ടിംഗ് സംവിധാനം ഉപയോഗിച്ചാണ് ഇവ രൂപകൽപ്പന ചെയ്തതെങ്കിലും, ഇതുവരെ അത്തരം ഡിസ്പ്ലേയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. സെല്‍ഫ് ഹീലിംഗ് ഡിസ്പ്ലേ സാങ്കേതിക വിദ്യയ്ക്ക് വേണ്ടി മോട്ടോറോള, ആപ്പിള്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ വിവിധ പേറ്റന്റുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. മെമ്മറി പോളിമര്‍ ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യയാണിത്. ഇതില്‍ ചെറിയ ചൂട് ലഭിക്കുമ്പോള്‍ സ്‌ക്രീനിലെ സ്‌ക്രാച്ചുകള്‍ ഉടനടി പരിഹരിക്കപ്പെടും. 2028 ഓടെയാണ് ഇത്തരം ഡിസ്പ്ലേ ഉള്ള സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തുക.

Also Read: കരയിലൂടെയും കടലിലൂടെയും വ്യോമ മാര്‍ഗവും ഗാസയെ ആക്രമിക്കും, ജനങ്ങള്‍ ഒഴിഞ്ഞുപോകണം: ഇസ്രയേല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button