Latest NewsComputerNewsTechnology

ഡെൽ ജി15-5520: റിവ്യൂ

15.6 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്

വിവിധ ആവശ്യങ്ങൾക്കായി ലാപ്ടോപ്പുകൾ ഉപയോഗിക്കുന്നവരാണ് മിക്ക ആളുകളും. ആവശ്യങ്ങൾക്ക് അനുസൃതമായി പല വിലയിലുള്ള ലാപ്ടോപ്പുകളാണ് ഓരോ കമ്പനികളും പുറത്തിറക്കാറുള്ളത്. ഉപഭോക്താക്കളുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് ലാപ്ടോപ്പുകൾ പുറത്തിറക്കുന്ന ബ്രാൻഡാണ് ഡെൽ. വ്യത്യസ്ഥവും നൂതനവുമായ നിരവധി സവിശേഷതകൾ അടങ്ങിയ ലാപ്ടോപ്പുകൾ ഡെൽ വിപണിയിൽ എത്തിക്കാറുണ്ട്. അത്തരത്തിൽ ഡെൽ അവതരിപ്പിച്ച മിഡ് റേഞ്ച് ലാപ്ടോപ്പാണ് ഡെൽ ജി15-5520. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.

15.6 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 1920×1080 പിക്സൽ റെസലൂഷനാണ് നൽകിയിട്ടുള്ളത്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. Intel Core i5-12500H പ്രോസസറിലാണ് പ്രവർത്തനം. Windows 11 ഹോം ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്.

Also Read: ‘ഇത് കണ്ണൂർ സെൻട്രൽ ജയിലിൽ സൗജന്യമായി പ്രദർശിപ്പിക്കണം’: ചാവേർ സിനിമയെ പ്രശംസിച്ച് എപി അബ്ദുള്ളക്കുട്ടി

16 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 512 ജിബിയുമാണ്. 6 cell 86 WHr ആണ് ബാറ്ററി ടൈപ്പ്. ലാപ്ടോപ്പിന്റെ ഭാരം 1.78 കിലോഗ്രാം മാത്രമാണ്. ഡെൽ ജി15-5520 ലാപ്ടോപ്പുകളുടെ ഇന്ത്യൻ വിപണി വില 65,798 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button