Latest NewsKeralaIndia

ശ്രീനിവാസൻ കൊലക്കേസ്: ഒരു പോപ്പുലർ ഫ്രണ്ടുകാരനെ മലപ്പുറത്തെ വീട്ടിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്തു

പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസ് കൃഷ്ണയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കൂടി അറസ്റ്റിൽ. മലപ്പുറം സ്വദേശിയായ ബാബു എന്ന് വിളിക്കുന്ന ഷിഹാബിനെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ഇയാൾ ഒളിവിലായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് ഷിഹാബ് പിടിയിലായത്.

ഒളിവിൽ പോയ ഇയാൾ മലപ്പുറത്തെ വീട്ടിൽ എത്തിയതായി എൻഐഎയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വീട്ടിലെത്തിയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ എൻഐഎ സംഘം പരിശോധനയും നടത്തി. ഇതിൽ നിർണായക രേഖകൾ കണ്ടെടുത്തുവെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിച്ച പ്രതി മുഹമ്മദ് ഹക്കീമിന് വീട്ടിൽ അഭയം നൽകിയത് ഷിഹാബ് ആണ്.

2022 ഏപ്രിൽ 16 നായിരുന്നു ശ്രീനിവാസ് കൃഷ്ണയെ വെട്ടിക്കൊലപ്പെടുത്തിയത്. കടയിൽ നിൽക്കുകയായിരുന്ന അദ്ദേഹത്തെ വാഹനത്തിൽ എത്തിയ ഒരു സംഘം പോപ്പുലർ ഫ്രണ്ട് ഭീകരർ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടക്കത്തിൽ പോലീസാണ് കേസ് അന്വേഷിച്ചിരുന്നത്.

എന്നാൽ സംഭവത്തിൽ ഭീകര ബന്ധം കണക്കിലെടുത്തുകൊണ്ട് അന്വേഷണം എൻഐഎയ്ക്ക് വിടുകയായിരുന്നു. ഇക്കഴിഞ്ഞ മാർച്ചിൽ 59 പേരെ പ്രതിചേർത്ത് എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ മെയ് മാസത്തിൽ പ്രതി ഷഹീറിനെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. 69 പേർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button