Latest NewsNewsTechnology

ഫ്ലിപ്കാർട്ടിൽ ദസ്സറ ഓഫർ പൊടിപൊടിക്കുന്നു, ഐഫോൺ 14-ന് വൻ വിലക്കിഴിവ്

സ്റ്റോർ വിലയിൽ നിന്ന് 12,901 രൂപ കിഴിവിലാണ് ആപ്പിൾ ഐഫോൺ 14 ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആപ്പിൾ പുറത്തിറക്കിയ ഹാൻഡ്സെറ്റാണ് ഐഫോൺ 14 സീരീസ്. അതിനു മുൻപ് പുറത്തിറക്കിയ ഐഫോൺ 13 സീരീസുമായി ഒട്ടനവധി സമാനതകൾ ഉള്ളതിനാൽ, ഐഫോൺ 14ന് വേണ്ടത്ര ജനപ്രീതി ലഭിച്ചിരുന്നില്ല. നിലവിൽ, ദസ്സറയോട് അനുബന്ധിച്ച് ഫ്ലിപ്കാർട്ടിൽ നടക്കുന്ന സെയിലിൽ ഐഫോൺ 14 ഓഫർ വിലയിൽ വാങ്ങാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഫീച്ചറുകളിൽ കാര്യമായ വ്യത്യാസമില്ലെങ്കിലും, ഉപഭോക്താക്കൾക്ക് ഇവ ഇപ്പോൾ തന്നെ ഓഫർ വിലയിൽ സ്വന്തമാക്കാവുന്നതാണ്. ഫ്ലിപ്കാർട്ടിൽ ഈ ഹാൻഡ്സെറ്റ് വെറും വെറും 17,099 രൂപയ്ക്ക് ലഭിക്കുന്നതാണ്. ഈ ഓഫർ എങ്ങനെ ക്ലെയിം ചെയ്യണമെന്ന് പരിചയപ്പെടാം.

സ്റ്റോർ വിലയിൽ നിന്ന് 12,901 രൂപ കിഴിവിലാണ് ആപ്പിൾ ഐഫോൺ 14 ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. നിലവിൽ, 56,999 രൂപയാണ് സ്മാർട്ട്ഫോണിന്റെ വില. എസ്ബിഐ, ആർബിഎൽ, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുകയാണെങ്കിൽ 750 രൂപ വരെ കിഴിവ് ലഭിക്കും. ഇതിനുപുറമേ, പഴയ ഐഫോൺ എക്സ്ചേഞ്ച് ചെയ്യുന്നവർക്ക് പരമാവധി 39,150 രൂപ വരെയാണ് എക്സ്ചേഞ്ച് തുകയായി ലഭിക്കുക. മുഴുവൻ ഓഫറുകളും കിഴിക്കുമ്പോൾ ഐഫോൺ 14 വെറും 17,099 രൂപയ്ക്ക് വാങ്ങാനാകും. പരിമിത കാലത്തേക്ക് മാത്രമാണ് ഈ ഓഫർ.

Also Read: മുണ്ടക്കയയത്ത് യുവാവ് തലയ്ക്കടിയേറ്റ് മരിച്ച സംഭവം കൊലപാതകം: അമ്മ പൊലീസ് കസ്റ്റഡിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button