Latest NewsNewsTechnology

വൺപ്ലസ് ഓപ്പൺ ഫോൾഡബിൾ ഫോൺ റിലയൻസ് ഡിജിറ്റൽ സ്റ്റോറുകളിൽ നിന്ന് വാങ്ങൂ.. കാത്തിരിക്കുന്നത് ഗംഭീര ഓഫർ

റിലയൻസ് ഡിജിറ്റൽ സ്റ്റോറുകളിൽ നിന്ന് വൺപ്ലസ് ഓപ്പൺ ഫോൾഡബിൾ സ്മാർട്ട്ഫോൺ പ്രീബുക്ക് ചെയ്യാനാകും

വൺപ്ലസ് പുതുതായി വിപണിയിൽ അവതരിപ്പിച്ച മടക്കാവുന്ന ഹാൻഡ്സെറ്റായ വൺപ്ലസ് ഓപ്പൺ ഫോൾഡബിൾ സ്മാർട്ട്ഫോൺ ഇനി റിലയൻസ് ഡിജിറ്റൽ സ്റ്റോറുകളിൽ നിന്നും വാങ്ങാം. ഈ ഹാൻഡ്സെറ്റ് റിലയൻസ് സ്റ്റോറുകളിൽ മാത്രമായി വിൽക്കുന്നതിന് വൺപ്ലസുമായി പ്രത്യേക ധാരണയിൽ എത്തിയിട്ടുണ്ട്. ഇതോടെ, ഉപഭോക്താക്കൾക്ക് ഏറ്റവും അടുത്തുള്ള റിലയൻസ് ഡിജിറ്റൽ സ്റ്റോറുകളിൽ നിന്ന് വൺപ്ലസ് ഓപ്പൺ ഫോൾഡബിൾ സ്മാർട്ട്ഫോൺ പ്രീബുക്ക് ചെയ്യാനാകും. റിലയൻസ് ഡിജിറ്റൽ സ്റ്റോറുകൾ മുഖാന്തരം പർച്ചേസ് ചെയ്യുന്നവർക്ക് അധിക ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. ഓഫറുകളെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.

റിലയൻസ് ഡിജിറ്റൽ സ്റ്റോറുകൾ മുഖാന്തരം വാങ്ങുന്നവർക്ക് സൗജന്യമായി വൺപ്ലസ് ബഡ്സ് പ്രോ 2, ആക്സിഡന്റൽ പ്രൊട്ടക്ഷൻ പ്ലാൻ, ഐസിഐസിഐ ബാങ്ക് കാർഡ്, വൺ കാർഡ് എന്നിവയിൽ 5,000 രൂപ വരെ ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. ഇതിനുപുറമേ, പരമാവധി 8000 രൂപ വരെയുള്ള എക്സ്ചേഞ്ച് ബോണസും ഒരുക്കിയിട്ടുണ്ട്. ഒക്ടോബർ 27 മുതലാണ് വൺപ്ലസ് ഓപ്പൺ ഫോൾഡബിൾ സ്മാർട്ട്ഫോണിന്റെ ഔദ്യോഗിക വിൽപ്പന ആരംഭിക്കുക.

Also Read: പൊള്ളലേറ്റാൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button